ആലപ്പി അഷ്‌റഫിന്റെ പുതിയ ചിത്രം ‘അടിയന്തരാവസ്ഥക്കാലത്തെ അനുരാഗം’

Posted on: November 28, 2023

കൊച്ചി : മലയാളികള്‍ നെഞ്ചിലേറ്റിയ ഒരുപിടി ചിത്രങ്ങള്‍ സമ്മാനിച്ച പ്രശസ്ത സംവിധായകന്‍ ആലപ്പി അഷ്‌റഫിന്റെ പുതിയ ചിത്രം ‘അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗം’ പ്രേക്ഷകരിലേക്ക്. ഒരിടവേളയ്ക്ക് ശേഷം ആലപ്പി അഷ്‌റഫ് ഒരുക്കുന്ന ചിത്രമാണ് ‘അടിയന്തരാവസ്ഥക്കാലത്തെ അനുരാഗം ‘. പേര് സൂചിപ്പിക്കുന്നതുപോലെ അടിയന്തിരാവസ്ഥക്കാലത്ത് നടക്കുന്ന ഒരു പ്രമേയമാണ് ചിത്രത്തിന്റേത്.
എന്നാല്‍ ആ ഒരു കാലഘട്ടം മാത്രമല്ല ചിത്രം ചര്‍ച്ച ചെയ്യുന്നതെന്ന് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞു.

പൗരാവകാശങ്ങള്‍ക്ക് കൂച്ചുവിലങ്ങു വീണ ആ കാലത്തുണ്ടായ ഹൃദയഹാരിയായ ഒരു അനുരാഗത്തിന്റെ കഥയാണ് സിനിമ പറയുന്നത്. അടിയന്തരാവസ്ഥക്കാലത്തെ സാമൂഹ്യ-രാഷ്ട്രീയ ചുറ്റുപാടുകളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ഒപ്പം വര്‍ത്തമാനകാല മലയാളിയുടെ ജീവിതം കൂടി ചിത്രം പരാമര്‍ശിക്കുന്നുണ്ടെന്നും സംവിധായകന്‍ പറഞ്ഞു. സാധാരണക്കാരായ ഒരുകൂട്ടം മനുഷ്യരുടെ ജീവിതഗന്ധിയായ കഥ കൂടിയാണ് സിനിമ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മലയാളികളുടെ പ്രിയപ്പെട്ട നടന്‍ കുഞ്ചാക്കോ ബോബന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നു. ഒലിവ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കുര്യച്ചന്‍ വാളക്കുഴിയും ടൈറ്റസ് ആറ്റിങ്ങലുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ .

പുതുമുഖങ്ങളായ നിഹാലും ഗോപികാ ഗിരീഷുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.
ഹാഷിം ഷാ, കൃഷ്ണ തുളസീഭായ്, മായാ വിശ്വനാഥ്, സേതുലക്ഷ്മി,
കലാഭവന്‍ റഹ്‌മാന്‍, ടോണി ,ഉഷ, ആലപ്പി അഷറഫ്, ഫെലിസിറ്റാ , പ്രിയന്‍ വാളകുഴി, അനന്തു കൊല്ലം, ജെ.ജെ.കുറ്റിക്കാട്, ഫാദര്‍ പോള്‍ അമ്പുക്കന്‍, മുന്ന, റിയകാപ്പില്‍, എ.കബീര്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍.

ഇതിലെ മൂന്നു പാട്ടുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് മൂന്നു സംഗീത സംവിധായകരാണ്. അഫ്‌സല്‍ യൂസഫ്, കെ..ജെ.ആന്റണി, ടി.എസ്.ജയരാജ് എന്നിവരാണ് ആലാപനം – യേശുദാസ് , ശ്രയാഘോഷാല്‍, നജീംഅര്‍ഷാദ്. ശ്വേതാമോഹന്‍, ഗാനങ്ങള്‍, ടൈറ്റസ് ആറ്റിങ്ങല്‍, ഛായാഗ്രഹണം -ബി.ടി.മണി.എ ഡിറ്റിംഗ് -എല്‍. ഭൂമിനാഥന്‍, കലാസംവിധാനം – സുനില്‍ ശ്രീധരന്‍, മേക്കപ്പ് – സന്തോഷ് വെണ്‍പകല്‍ ,കോസ്റ്റ്യും. ഡിസൈന്‍ – തമ്പി ആര്യനാട്.

അസോസിയേറ്റ് ഡയറക്ടര്‍: സോമന്‍ ചെലവൂര്‍ലൈന്‍ പ്രൊഡ്യൂസര്‍ -എ.കബീര്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രതാപന്‍ കല്ലിയൂര്‍.വിതരണം-കൃപ ഫിലിംസ് സൊല്യൂഷന്‍സ് കെ മൂവിസ്. പി.ആര്‍.ഒ- പി.ആര്‍.സുമേരന്‍. ലീഗല്‍ അഡൈ്വസര്‍ – അഡ്വ: പി.റ്റി.ജോസ് എറണാകുളം, മാര്‍ക്കറ്റിംഗ് ഹെഡ് – ബാസിം ഫോട്ടോ – ഹരി തിരുമല. എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. പി.ആര്‍.സുമേരന്‍ (പി.ആര്‍.ഒ) 9446190254