പ്രണയവും, പ്രതികാരവുമായി ‘ദില്‍’ വരുന്നു, അക്ഷയ് അജിത്സംവിധാനം ചെയുന്ന പുതിയ ചിത്രം ‘ദില്‍’ ചിത്രീകരണം ഉടന്‍ തുടങ്ങും

Posted on: November 1, 2023

കൊച്ചി : മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി യുവ സംവിധായകന്‍ അക്ഷയ് അജിത് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ദില്‍’ അണിയറയില്‍ ഒരുങ്ങുന്നു. പുതു തലമുറയുടെ പ്രണയ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

കൊച്ചിയിലെ അറിയപ്പെടുന്ന ഒരു ഇവന്റ് മാനേജ് മെന്റ് കമ്പനിയുടെ സാരഥി യാണ് ഇഷാന്‍, സഹായിയായി പ്രിയ സുഹൃത്തായ മനു, ഇവര്‍ പരിചയപെടുന്ന ഡെല്‍ന എന്ന മോഡലുമായി ഇഷാന്‍ പ്രണയത്തിലാകുന്നു, ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ലെന, ആ യുവതി ഇവരുടെ ജീവിതത്തിലും പ്രണയത്തിലും ഉണ്ടാക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നതെന്ന് സംവിധായകന്‍ അക്ഷയ് അജിത്ത് പറഞ്ഞു.

പ്രണയവും, പ്രതികാരവും തന്നെയാണ് ചിത്രത്തിന്റെ കഥാസാരം. സാധാരണ ജീവിതത്തിലെ അസാധാരണ സംഭവങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.ഏറെ പുതുമയോടെ പ്രണയം ഈ ചിത്രം ഒപ്പിയെടുക്കുന്നു. മലയാളത്തിലെ പ്രശസ്തരായ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കൊച്ചിയിലും, ബാംഗ്ലൂരുമായി ചിത്രം ഉടന്‍ ചി ത്രീകരണം ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. പി.ആര്‍.സുമേരന്‍, (പി.ആര്‍.ഒ) ,9446190254

 

TAGS: Dil Movie |