മികച്ച ഏഷ്യന്‍ നടനുള്ള പുരസ്‌കാരം ടൊവിനോക്ക്

Posted on: September 28, 2023

കൊച്ചി : നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ ഡാമില്‍ നടന്ന സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്‌കാരം ടൊവിനോ തോമസ് നേടി.

ഓസ്‌കറിന് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി 2018′ തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ലാദത്തിനിടയിലാണ് ഇതേ സിനിമയിലെ അഭിനയത്തിന് ടൊവിനോയ്ക്ക് അംഗീകാരം.