‘തിറയാട്ടം’ വരുന്നു, കല്ലാടി നാണു ആശാനായി, മാധ്യമ പ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടം

Posted on: September 19, 2023

കൊച്ചി :മലയാള മാധ്യമ രംഗത്ത് ആമുഖം വേണ്ടാത്ത ദൃശ്യമാധ്യമ പ്രവര്‍ത്തകനാണ് ദീപക് ധര്‍മ്മടം. ഒട്ടേറെ വിവാദമായ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചുകൊണ്ട് മാധ്യമ ചരിത്രത്തില്‍ ഇടം നേടുകയും അംഗീകാരങ്ങളും വാരിക്കൂട്ടിയ ശ്രദ്ധേയനായ മാധ്യമ പ്രവര്‍ത്തകനാണ് ദീപക് ധര്‍മ്മടം. തിരക്കേറിയ മാധ്യമ ജീവിതത്തില്‍ നിന്ന് അതിലും തിരക്കേറിയ സിനിമാ മേഖലയിലും ദീപക് സജീവമായിക്കഴിഞ്ഞു. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ ദീപക് തന്റെ ജൈത്രയാത്ര തുടരുന്നു. ‘തിറയാട്ടം’ എന്ന പുതിയ ചിത്രത്തിലൂടെ ദീപക് വീണ്ടും പ്രേക്ഷകരിലേക്കെത്തുകയാണ്. ചിത്രം ഈ മാസം 22 ന് തിയേറ്ററിലെത്തും. ചിത്രത്തില്‍ തെയ്യം ഗുരുനാഥന്‍ ‘കല്ലാടി നാണു ആശാന്‍ന്റെ’ വേഷത്തില്‍ എത്തുകയാണ് ദീപക്. താരത്തിന്റെ അഭിനയ ജീവിതത്തില്‍ വേറിട്ട വേഷം തന്നെയാണ് നാണു ആശാന്‍. ‘പകലും പാതിരാവില’ കള്ള് ഷാപ്പ് മുതലാളി പോള്‍ളിന്റെ വേഷമാണ് ദീപക് അഭിനിയിച്ച ചിത്രം. ഇതാണ് താരത്തിന്റെ റിലീസ് ചെയ്ത അവസാന ചിത്രം.

സംവിധായകന്‍ മേജര്‍ രവിക്ക് ഒപ്പം ‘കരുണ്‍’ എന്ന സിനിമയില്‍ ഫാദര്‍ ജോസഫ് വടക്കേവീട്ടില്‍ എന്ന കഥാപാത്രം ഷൂട്ട് പൂര്‍ത്തിയായി. അടുത്ത ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ‘കടമാറ്റത്ത് കാത്തനാറാണ്.
കൂടാതെ മുന്ന് സിനിമകളില്‍ വേഷം തീരുമാനമായിട്ടുണ്ട്.’എനിക്ക് വരാന്‍ ഉള്ള വേഷം എനിക്ക് വരും ‘ ഇതാണ് ദീപക് ധര്‍മ്മടം പറയുന്നത്.

24 ചാനലിന്റെ അസി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ആണ് ദീപക് ധര്‍മ്മടം. മാധ്യമ പ്രവര്‍ത്തനത്തിനു തടസം അകത്തെ അഭിനയം കൃമീകരിക്കുകയാണ്. നല്ല അവസരങ്ങള്‍ ചിലത് മാധ്യമ തിരക്കില്‍ നഷ്ടമായിട്ടുണ്ട്. ദീപക് പറയുന്നു. ലൂസിഫര്‍, മാമാങ്കം, മേരാനം ഷാജി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിലെ’ പ്രമാണി വൈദ്യര്‍ ” ഏറെ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു. നല്ല ചിത്രങ്ങളുടെ ഭാഗമാകുക, നല്ല കഥാപാത്രങ്ങള്‍ ചെയ്യുക അത് മാത്രമാണ് ആഗ്രഹം ദീപക് ധര്‍മ്മടം പറയുന്നു.

”നമ്മള്‍ പലരെയും വണങ്ങുന്നു വ്രതം നോറ്റു തെയ്യമായാല്‍ ലോകം മുഴുവനും നമ്മളെ വണങ്ങും.. മനുഷ്യരുടെ കൂട്ടായ്മയുടെയും, സ്‌നേഹത്തിന്റെയും, സമഭാവനയുടെയും കേന്ദ്രങ്ങള്‍ ആണ് കാവുകള്‍.’
കല്ലാടി നാണുവാശാനായി ദീപക് ധര്‍മ്മടം നിറഞ്ഞടുന്നുണ്ട് ‘തിറയാട്ടത്തില്‍ ‘…… പി.ആര്‍.സുമേരന്‍, (പി.ആര്‍.ഒ) 9446190254