നജീം അര്‍ഷാദും, ദേവനന്ദയും പാടിയ’ഴ’യിലെ രണ്ടാമത്തെ ഗാനം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു

Posted on: September 11, 2023

കൊച്ചി : മണികണ്ഠന്‍ ആചാരി, നന്ദു ആനന്ദ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഗിരീഷ് പി.സി. പാലം രചനയും സംവിധാനവും നിര്‍വ്വഹിച്ച പുതിയ ചിത്രം’ ഴ ‘ ഉടന്‍ തിയേറ്ററിലെത്തും. ഒരു പിടി നല്ല ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിക്കുന്ന ‘ഴ’യിലെ രണ്ടാമത്തെ ഗാനം അണിയറ പ്രവര്‍ത്തകള്‍ പുറത്ത് വിട്ടു. പ്രമുഖതാരങ്ങള്‍ തങ്ങളുടെ എഫ് ബി പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത് .’താളം തുള്ളിയോടും തിങ്കള്‍ ഈറന്‍ വാനിലെ മേഘം തൊട്ട് മോഹത്തേരിലേറിയോ’ എന്ന ഗാനം രചിച്ചിരിക്കുന്നത് സുധിയാണ്. പ്രമുഖ സംഗീത സംവിധായകന്‍ രാജേഷ് ബാബു കെ.യാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.

യുവഗായകന്‍ നജീം അര്‍ഷാദും, കൊച്ചു പാട്ടുക്കാരിദേവനന്ദയും ഏറെ ഹൃദ്യമായി ഈ ഗാനം ആലപിച്ചിരിക്കുന്നു.

മലയാളികളുടെ പ്രിയ പാട്ടുക്കാരന്‍ വിനീത് ശ്രീനിവാസനും യുവഗായകന്‍ അമല്‍ സി അജിത്തും ചേര്‍ന്ന് പാടിയ ‘ഴ’യിലെ ആദ്യ ഗാനം സംഗീതപ്രേമികള്‍ ഹൃദയത്തിലേറ്റ് വാങ്ങിയ ഗാനമായിരുന്നു. എഴുത്തുകാരന്‍ അലി കോഴിക്കോട് ആദ്യമായി സിനിമയ്ക്ക് വേണ്ടി എഴുതിയ ഗാനമായിരുന്നു ആ പാട്ട്.

തീവ്രമായൊരു സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘ഴ’. സ്വന്തം ജീവനേക്കാള്‍ ഏറെ തന്റെ സുഹത്തിനെ സ്‌നേഹിക്കുന്ന രണ്ട് യുവാക്കളുടെ തീക്ഷ്ണവും തീവ്രവുമായ സൗഹൃദവഴിയിലൂടെയാണ് ‘ഴ’ യുടെ കഥ വികസിക്കുന്നത്. മനോഹരങ്ങളായ ഗാനങ്ങളും സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്…  അഭിനേതാക്കള്‍ -മണികണ്ഠന്‍ ആചാരി , നന്ദു ആനന്ദ്, നൈറാ നിഹാര്‍, സന്തോഷ് കീഴാറ്റൂര്‍, ലക്ഷമി പ്രിയ, രാജേഷ് ശര്‍മ്മ ,ഷൈനി സാറ,വിജയന്‍ കാരന്തൂര്‍, അജിത വി.എം., അനുപമ വി.പി. ബാനര്‍-വോക്ക് മീഡിയ- നന്ദന മുദ്ര ഫിലിംസ്, രചന, സിവിധാനം -ഗിരീഷ് പി സി പാലം. നിര്‍മ്മാണം – രാജേഷ് ബാബു കെ ശൂരനാട്. കോ പ്രൊഡ്യുസേഴ്‌സ് -സബിത ശങ്കര്‍, വി പ്രമോദ്, സുധി. ഡി ഒ പി -ഹുസൈന്‍ അബ്ദുള്‍ ഷുക്കൂര്‍, സംഗീതം -രാജേഷ് ബാബു കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -സുധി പി സി പാലം, പി ആര്‍ സുമേരന്‍, (പി.ആര്‍.ഒ) 9446190254

 

TAGS: Devanantha | Zha Movie |