ബുര്‍ജ് ഖലീഫയില്‍ ജവാന്‍

Posted on: September 2, 2023

ബോളിവുഡ്‌സൂപ്പര്‍ താരം ഷാറുഖ് ഖാന്റെ പുതിയ ഹിന്ദി ചിത്രമായ ജവാന്റെ ട്രെയിലര്‍ലോകത്തെ ഏറ്റവും ഉയരം കുടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു. സംവിധായകന്‍ അറ്റ്‌ലി, സംഗീത സംവിധായകന്‍ അനിരുദ്ധ് എന്നിവര്‍ ക്കൊപ്പം ഷാറുഖും ഖാനും ചടങ്ങിന്റെ ഭാഗമായി. ആരാധകരെ ആവേശം കൊള്ളിച്ച് ബോട്ടിലാണ് നടന്‍ വേദിയില്‍ എത്തിയത്. ചിത്രത്തിലെ പാട്ടുകള്‍ക്കൊത്ത് നൃത്തം
ചെയ്ത അദ്ദേഹം ഫോട്ടോയ്ക്ക് പോസ് ചെയ്തും സൈല്‍ഫിയെടുത്തും ആരാധകരെ കയ്യിലെടുത്തു.