മലയാളത്തിലും, തമിഴിലുമായി യുവസംവിധായകന്‍ നെജീബലി ഒരുക്കുന്ന പുതിയ ചിത്രം ‘അതിശയ വിളക്ക്’ ടെറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടു

Posted on: September 1, 2023

കൊച്ചി : മലയാളത്തിലെയും, തമിഴിലെയും പ്രമുഖ താരങ്ങളെ അണിനിരത്തി ഫിലിം ഫോര്‍ട്ട് പ്രൊഡക്ഷന്‍
നിര്‍മ്മിക്കുന്ന ‘അതിശയ വിളക്ക്’ നെജീബലി സംവിധാനം ചെയ്യുന്നു.മലയാളികളുടെ പ്രിയതാരങ്ങള്‍ തങ്ങളുടെ ഫെയ്‌സ് ബുക്കിലൂടെയാണ് ടെറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്.

സൂപ്പര്‍ ഹീറോ ചിത്രമായ അതിശയ വിളക്കിന്റെ കഥയും,തിരകഥയും ഒരുക്കിയത് ഷെമീര്‍ ഗുരുവായൂര്‍, ഗാനരചന – എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ,ക്യാമറ – സോണി സുകുമാരന്‍ , എഡിറ്റിംങ്ങ് – ജിതിന്‍ കൂബുക്കാട്ട് , മേക്കപ്പ് _ ജിജു കൊടുങ്ങലൂര്‍ , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദാസ് വടക്കുംചേരി ,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് _ റോയ് തൈക്കാടന്‍ ,പ്രൊജക്റ്റ് ഡിസൈനര്‍ -ഫസല്‍ ഗുരുവായൂര്‍ .പി.ആര്‍ ഒ – പി.ആര്‍.സുമേരന്‍. ചിത്രീകരണം ജാര്‍ഗണ്ട് , ഒറ്റപ്പാലം, പാലക്കാട് ,വയനാട് എന്നിവടങ്ങളിലായി സെപ്തംബര്‍ അവസാനം ആരംഭിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
പി ആര്‍. സുമേരന്‍, (പി.ആര്‍.ഒ) 9446190254