ഈസ്റ്റേണ്‍ കോണ്‍ഡിമെന്റ്‌സ് ഓണം, തിരുവോണം, നല്ലോണം’ എന്ന ഗാനം അവതരിപ്പിച്ചു

Posted on: July 29, 2023

കൊച്ചി : ഓണത്തിനെ വരവേല്‍ക്കാന്‍ ഈസ്റ്റേണ്‍ കോണ്‍ഡിമെന്റ്‌സ് ഓണം, തിരുവോണം, നല്ലോണം’ എന്ന ഗാനം അവതരിപ്പിച്ചു. കേരളത്തിലും, ലോകമെമ്പാടുമുള്ള മലയാളികള്‍ ആഘോഷിക്കുന്ന ദേശീയ ഉത്സവമായ ഓണത്തിന്റെ സദ്യയടക്കമുള്ള വിഭവങ്ങള്‍ മുഴുവന്‍ ഉള്‍ക്കൊള്ളുന്നതാണ് ഗാനത്തിന്റെ ആശയം.

പ്രമുഖ ഗാനരചയിതാവായ ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് മലബാറിക്കസ് ആണ്, ആലപിച്ചിരിക്കുന്നത് സിത്താര കൃഷ്ണകുമാറും. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഈസ്റ്റേണ്‍ കോണ്‍ഡിമെന്‌സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ നവാസ് മീരാന്‍ ഗാനം പു’റത്തിറക്കി. കേരളവുമായി ബന്ധപ്പെട്ട എല്ലാ ശ്രേഷ്ഠതകളുടെയും പ്രതീകമാണ് ഓണം.

മലയാളികളായ എല്ലാവരിലും മഹത്തായ ആ പാരമ്പര്യത്തെ എത്തിക്കാന്‍ സഹായിക്കുന്നതാണ് വിഭവസമൃദ്ധമായ ഈ ഓണപ്പാട്ട്. ഭക്ഷ്യോത്പന്നങ്ങളുടെ കാര്യത്തില്‍ ഈസ്റ്റേണിനെ സംബന്ധിച്ചിടത്തോളം എല്ലാആഘോഷങ്ങളുടെയും അവിഭാജ്യഘടകങ്ങളായ ഭക്ഷണവും, സംഗീതവുമെന്ന ആശയം കൂടുത
ലായി പ്രചരിപ്പിക്കുന്നതിനുള്ള ഒരവസരം കൂടിയാണിതെന്ന് നവാസ് മീരാന്‍ പറഞ്ഞു. ഓണം,തിരുവോണം, നല്ലോണം എന്ന ഈ ഗാനം ഓണാഘോഷങ്ങള്‍ക്ക് നല്ലൊരു തുടക്കം കുറിക്കുമെന്ന് ചീഫ് മാര്‍ക്കറ്റിംഗ് ഓഫിസര്‍ മനോജ് ലാവാനി പറഞ്ഞു.

ഈസ്റ്റേണുമായി രണ്ടാമത്തെ വര്‍ഷം തുടര്‍ച്ചയായാണ് ഓണപ്പാട്ടിനായി ഒത്തുചേരുന്നത്. എല്ലാ പ്രായക്കാര്‍ക്കും ഒരു പോലെ ആസ്വദിക്കാന്‍ കഴിയുന്നഇപ്പോഴത്തെ ട്രെന്‍ഡ് അനുസരിച്ചുള്ള ഫ്യൂഷന്‍ കൂടി
യാണ് ‘ഓണം തിരുവോണം പോന്നോണം’ എന്ന ഗാനം എന്ന് ഗായിക സിത്താര പറഞ്ഞു.