ഹെലോ ഡിയർ കൊമ്രേഡ് സിനിമയുമായി സഹകരിക്കുന്നു

Posted on: July 22, 2019

കൊച്ചി : പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഹെലോ വിജയ് ദേവരകൊണ്ട നായകനാകുന്ന ഡിയർ കൊമ്രേഡ് എന്ന സിനിമയുമായി സഹകരിക്കുന്നു. സിനിമയുടെ അവതരണ സഹകാരിയായിരിക്കും ഹെലോ.
സഹകരണത്തിന്റെ ഭാഗമായി അർജുൻ റെഡ്ഡി ഫെയിം വിജയ് ദേവരകൊണ്ടയും സഹതാരമായ രശ്മിക മന്ദാരയും സിനിമയിലെ മറ്റ് താരങ്ങളും അണിയറ പ്രവർത്തകരും ഹെലോയിൽ അംഗങ്ങളായി. സിനിമയുടെ പ്രചാരണങ്ങളും കോൾ-ആക്ഷൻ വീഡിയോകളും മറ്റ് പോസ്റ്റുകളും ഇനി പ്ലാറ്റ്ഫോമിൽ പങ്കുവയ്ക്കും.

ജൂലൈ 26 ന് മലയാളം, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ചിത്രം പ്രദർശനത്തിനെത്തും. മുഖ്യ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാരയും പ്രമുഖ കന്നട താരമായ യാഷിനോടൊപ്പം (നവീൻ കുമാർ ഗൗഡ) ഈയിടെ നടന്ന ഭഡിയർ കോമ്രേഡി’ന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുത്തു. കൂടുതൽ പ്രാദേശിക വിനോദ പരിപാടികൾ ഉപയോക്താക്കളിലേക്ക് എത്തിക്കുകയാണ് സഹകരണത്തിന്റെ ലക്ഷ്യമെന്ന് ഹെലോ കണ്ടന്റ് ഓപറേഷൻസ് മേധാവി ശ്യാമംഗ ബറൂവ പറഞ്ഞു.

ഹെലോ ഉപഭോക്താക്കൾക്ക് സിനിമയുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ, ട്രെയിലറുകൾ, താരങ്ങളുടെ വീഡിയോകൾ തുടങ്ങിയവയെല്ലാം എക്സ്‌ക്ലൂസീവായി ലഭ്യമാകും. സിനിമ ടിക്കറ്റ്, പരസ്യം, താരങ്ങളുടെ ഓട്ടോഗ്രാഫ് തുടങ്ങിയവയൊക്കെ ഉപയോക്താക്കൾക്ക് ലഭ്യമാകും.