എംടിവി ബോക്‌സ് ക്രിക്കറ്റ് ലീഗുമായി സഹകരിച്ച് ഹലോ പുതിയ ഇന്നിങ്‌സിന് തുടക്കമിടുന്നു

Posted on: April 24, 2019

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഹെലോ എആര്‍മിസിസ്ഇന്ത്യ എംടിവി ബോക്‌സ് ക്രിക്കറ്റ് ലീഗ് (ബിസിഎല്‍) 2019നെ ഡിജിറ്റല്‍ മീഡിയ പങ്കാളിയാക്കിക്കൊണ്ട് പുതിയ ഇന്നിങ്‌സിന് തുടക്കം കുറിച്ചിരിക്കുന്നു.

ബാലാജി ടെലിഫിലിംസ് നിര്‍മ്മിക്കുന്ന പരിപാടിയാണ് ഇന്‍ഡോര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ്. ഇന്ത്യന്‍ ടെലിവിഷനിലെ പ്രമുഖരെ മുഴുവന്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന പരിപാടിയില്‍ ആറു സെലിബ്രിറ്റി ടീമുകളാണ് കിരീടത്തിനായി പോരാടുന്നത്. എംടിവി ബിസിഎല്‍ സീസണ്‍ നാലില്‍ ഹെലോയായിരിക്കും പ്രധാന ഓണ്‍ലൈന്‍ ഇന്‍ഫോടെയിന്‍മെന്റ് കേന്ദ്രം. ആരാധകര്‍ക്കായി ബിസിഎല്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും അപ്പപ്പോള്‍ ഹെലോ അപ്‌ഡേറ്റ് ചെയ്യും. അതോടൊപ്പം സെലിബ്രിറ്റി മല്‍സരാര്‍ത്ഥികളുടെ ദൈനംദിന പരിപാടികളും ഉണ്ടാകും.

ഇന്ത്യക്കാരെ ഒന്നിപ്പിക്കുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍ അത് ക്രിക്കറ്റാണെന്നും ബിസിഎല്ലുമായി സഹകരിക്കുന്നതിന്റെ ആവേശത്തിലാണെന്നും 14 ഭാഷകളില്‍ പ്ലാറ്റ്‌ഫോം ലഭ്യമാണെന്നും ഇത് ബിസിഎല്ലിനെ രാജ്യത്തെ എല്ലാ കോണുകളിലേക്കും എത്തിക്കുമെന്നും ഹെലോ കണ്ടന്റ് ഓപറേഷന്‍സ് മേധാവി ശ്യാമാംഗ ബറൂവ പറഞ്ഞു.

മാധ്യമങ്ങളുടെ മറ്റൊരു പതിപ്പാണ് ഇന്നത്തെ സോഷ്യല്‍ മീഡിയകളെന്നും കണ്ടന്റ് ഉപയോഗത്തില്‍ ടിവിസെറ്റുകള്‍ക്ക് തുല്ല്യമായി മാറിയിരിക്കുകയാണെന്നും ഹെലോയുമായി സഹകരിക്കുന്നതു വഴി സെലിബ്രിറ്റികള്‍ വിപുലമായ പ്രേക്ഷകരിലേക്ക് എത്തുകയാണെന്നും എംടിവി ബിസിഎല്‍ ഉടമ എക്താ കപൂര്‍ പറഞ്ഞു.

ദിവസേനയുള്ള വിനോദത്തോടൊപ്പം ഹെലോ ഉപയോക്താക്കള്‍ക്ക് സെലിബ്രിറ്റി വീഡിയോകളുടെ പിന്നണി വിശേഷങ്ങളും ആസ്വദിക്കാം. 150ലധികം സെലിബ്രിറ്റികളാണ് ആറു ടീമുകള്‍ അടങ്ങുന്ന സോഷ്യല്‍ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കുന്നത്. എംടിവി ബിസിഎല്‍ സീസണ്‍ നാല് ഏപ്രില്‍ 29ന് സംപ്രേഷണം ആരംഭിക്കും, തിങ്കള്‍ മുതല്‍ വെളളി വരെ വൈകിട്ട് 8 മുതല്‍ 10വരെയാണ് സമയം.

TAGS: M-TV |