May 2024
ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പ് തീയതി നീട്ടി
Posted on: January 2, 2021
കൊച്ചി : ഫെഡറല്‍ ബാങ്ക് എം.ബി.ബി.എസ്., എന്‍ജിനീയറിംഗ്, ബി.എസ്സി. നഴ്സിംഗ്, എം.ബി.എ. വിദ്യാര്‍ഥികളില്‍നിന്നും കാര്‍ഷിക ശാസ്ത്രം അടങ്ങിയ ബി.എസ്സി. (ഓണേഴ്സ്) കോ-ഓപ്പറേഷന് ആന്‍ഡ് ബാങ്കിംഗ് ഉള്‍പ്പെടെയുള്ള അഗ്രിക്കള്‍ച്ചര്‍ (ബി.എസ്സി.) വിദ്യാര്‍ഥികളില്‍ നിന്നും സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചിരുന്നു. നിരവധി സംസ്ഥാനങ്ങളില്‍ ഈ കോഴ്സകളിലേക്കുള്ള പ്രവേശന നടപടി ക്രമങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നതിനാല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 31 വരെ ബാങ്ക് നീട്ടി.
ഫെഡറല്‍ ബാങ്കിന്റെ സ്ഥാപകനായ കെ.പി. ഹോര്മിസിന്റ സ്മരണയ്ക്കായി സ്ഥാപിച്ച ഈ സ്കോളര്‍ഷിപ്പ് ഗുജറാത്ത്, കേരളം, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിലെ, ദുര്‍ബലമായ സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെയും രാജ്യത്തിനായി ജീവന് ത്യജിച്ച സായുധ സേനാംഗങ്ങളുടെ മക്കളെയും സാമ്പത്തികമായി സഹായിക്കുന്നതിന് ലക്ഷ്യം വെച്ചുള്ളതാണ്.
TAGS: Federal Bank | K P Hormis |