കോവിഡ്19 ലോക്കൗട്ട് കാലയളവില്‍ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ സൗജന്യ ലൈവ് ക്ലാസ്സുകളുമായി ബൈജൂസ്

Posted on: April 5, 2020

കൊച്ചി : വിദ്യാഭ്യാസ സാങ്കേതിക കമ്പനിയായ ബൈജൂസ് തങ്ങളുടെ പ്ലാറ്റ്ഫോമില്‍ സൗജന്യ ലൈവ് ക്ലാസ്സുകള്‍ ആരംഭിക്കുന്നതായി ഇന്ന് പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ഇഷ്ട വിഷയങ്ങളും സ്ലോട്ടും ബൈജൂസ് -ദി ലേര്‍ണിംഗ് ആപ്പിലെ ഷെഡ്യൂളില്‍ റിസര്‍വ് ചെയ്ത് ബൈജൂസ്‌ന്റെ മികച്ച അധ്യാപകരില്‍ നിന്ന് തല്‍സമയം പഠിക്കാന്‍ സാധിക്കും.

സ്‌കൂളുകള്‍ താല്‍ക്കാലികമായി അടച്ചത് മൂലം വീട്ടിലിരുന്ന് പഠിക്കുന്നതിന് മുമ്പ് എന്നത്തേക്കാളും കൂടുതല്‍ പ്രാധാന്യമാണ് ലഭിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ വീടിന്റെ സൗകര്യത്തിലിരുന്ന് പഠനം തുടരാന്‍ സഹായിക്കുന്ന സമഗ്രവും വിശ്വസനീയവുമായ മാര്‍ഗ്ഗം ആവശ്യമാണ്. നേരത്തെ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിന് വേണ്ടി ഞങ്ങളുടെ ഉള്ളടക്കം സൗജന്യമാക്കിയതിന് ശേഷം, ഇപ്പോള്‍ ഞങ്ങളുടെ പ്ലാറ്റ്ഫോമില്‍ സൗജന്യ ‘ലൈവ് ക്ലാസുകള്‍’ ചേര്‍ത്തിരിക്കുകയാണ്. അവിടെ വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ പതിവായുള്ള 3-4 സെഷനുകളില്‍ പങ്കെടുക്കാന്‍ കഴിയും. അപ്ലിക്കേഷനില്‍ ലഭ്യമായ നിലവിലുള്ള ഉള്ളടക്കത്തിനൊപ്പം, തത്സമയ ക്ലാസുകള്‍ അവരുടെ പഠനത്തിലേക്ക് ഒരു ഷെഡ്യൂള്‍ കൊണ്ടുവരികയും, ഇപ്പോള്‍ അവര്‍ക്ക് നഷ്ടമായ മികച്ച അധ്യാപകരുടെ ലഭ്യത പരിഹരിക്കുകയും ചെയ്യും. നിലവിലുള്ള സാഹചര്യം നിലനില്‍ക്കുന്നതുവരെ രാജ്യത്തുടനീളമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഞങ്ങളുടെ തത്സമയ ക്ലാസുകള്‍ സൗ ജന്യമായി ലഭ്യമാക്കുന്നത് തുടരും” മൃണാള്‍ മോഹിത്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍, ബൈജൂസ് പറഞ്ഞു.

ഞങ്ങളുടെ ലേണിംഗ് ആപ്പിലെ സൗജന്യ പാഠങ്ങള്‍ക്ക് ലഭിച്ച അഭൂതപൂര്‍വ്വമായ പ്രതികരണത്തില്‍ ഏറെ നന്ദിയുണ്ട്. 2020 മാര്‍ച്ച് മാസത്തില്‍ മാത്രം 6 ലക്ഷം പുതിയ വിദ്യാര്‍ത്ഥികളാണ് ഇവ ഉപയോഗപ്പെടുത്തിയത്. വീട്ടിലിരുന്ന് പഠിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിന് ഓണ്‍ലൈന്‍ പഠന മാധ്യമങ്ങള്‍ മികച്ച സഹായമാണെന്ന വസ്തുത ഇത് ആവര്‍ത്തിക്കുന്നു.”

ഈ സംരംഭത്തിലൂടെ, വിദ്യാര്‍ത്ഥികള്‍ക്ക് ‘വീട്ടിലിരുന്ന് പഠിക്കുക’ എന്ന അനുഭവം കൂടുതല്‍ സമ്പന്നമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. രസകരമായ വീഡിയോ പാഠങ്ങള്‍, ഇന്ററാക്ടീവ് ലൈവ് ക്ലാസുകള്‍, നിരവധി പ്രാക്ടീസ് ടെസ്റ്റുകള്‍ എന്നിവ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ദൈനംദിന പഠനകാര്യങ്ങള്‍ ഷെഡ്യൂള്‍ ചെയ്യാന്‍ സാധിക്കും.

മാര്‍ച്ച് മാസത്തിന്റെ തുടക്കത്തില്‍ നിലവിലുള്ള കോവിഡ്19 ആരോഗ്യ പ്രതിസന്ധിയുടെ വെളിച്ചത്തില്‍ സ്‌കൂളുകള്‍ പെട്ടെന്ന് അടച്ചുപൂട്ടുന്നതിനെ നേരിടുന്നതിന് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും സഹായിക്കുന്നതിനായി ബൈജൂസ് അതിന്റെ പഠന ആപ്ലിക്കേഷനിലേക്കുള്ള സൗജന്യ പ്രവേശനം പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷം പുതിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 150% വര്‍ദ്ധനവിനാണ് കമ്പനി സാക്ഷ്യം വഹിച്ചത്. കൂടാതെ മെട്രോ, നോണ്‍-മെട്രോ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ആപ്ലിക്കേഷനിലെ പാഠങ്ങള്‍ വിപുലമായി സ്വീകരിക്കുന്നതായി കാണുകയുണ്ടായി.

യുനെസ്‌കോ റിപ്പോര്‍ട്ട് അനുസരിച്ച് കോവിഡ്19 പ്രതിസന്ധി മൂലം 102 രാജ്യങ്ങളിലെ 850 ലക്ഷം വിദ്യാര്‍ത്ഥികളുടെ പഠനം തടസ്സപ്പെട്ടു. ഇതുപോലുള്ള സാഹചര്യങ്ങളില്‍ വിദൂരമായിരുന്ന് ഗുണമേന്മയുള്ള വിദ്യാഭ്യാസം നേടുന്നതിന് ലേണിംഗ് പ്ലാറ്റ്ഫോമുകള്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുമെന്നും ഏജന്‍സി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ 250 ലക്ഷം സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠനം തടസ്സപ്പെടുന്നില്ല എന്ന് ഉറപ്പു വരുത്തുന്നതിനൊപ്പം ആരോഗ്യം സംരക്ഷിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടതും ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.

സൗജന്യ ലൈവ് ക്ലാസുകള്‍ ലഭ്യമാക്കുന്നതിന്, വിദ്യാര്‍ത്ഥികള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും ബൈജൂസ് ആപ്പ് അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ‘ലൈവ് ക്ലാസ്സസ്” ക്ലിക്കുചെയ്യുക. സ്ലോട്ട് ബുക്ക് ചെയ്യുന്നതിന് അവരുടെ ക്ലാസ് അടിസ്ഥാനമാക്കി ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുക്കാം. ബൈജൂസ് ആപ്പ് സമഗ്രമായ ഒരു പഠനാനുഭവം വാഗ്ദാനം ചെയ്യുന്നത് വഴി, വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച അധ്യാപകരില്‍ നിന്നുള്ള ഇന്ററാക്ടീവായ തത്സമയ പാഠങ്ങളിലൂടെ വീട്ടിലിരുന്ന് പഠനം തുടരാനും, ആകര്‍ഷകമായ വീഡിയോകള്‍ കാണാനും, നിരവധി പ്രാക്ടീസ് ടെസ്റ്റുകള്‍ വഴി ആവര്‍ത്തനം നടത്താനും സാധിക്കും.

TAGS: BYJU’s |