കോവിഡ് : മൂലൻസ് ഗ്രൂപ്പ് 20,000 ഭക്ഷ്യകിറ്റുകൾ നൽകും

Posted on: July 23, 2021

അങ്കമാലി : കോവിഡ് മഹാമാരിമൂലം സാമ്പത്തിക പ്രതിസന്ധിയിലായ പാവപ്പെട്ടവര്‍ക്ക് മൂലന്‍സ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നത് മാതൃകാപരമാണെന്നും ജനങ്ങള്‍ക്കത് വലിയൊരു ആശ്വാസമാണെന്നും വ്യവസായമന്ത്രി പി. രാജീവ്.

മൂലന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. വര്‍ഗീസ് മൂലന്റെ പ്രവാസ ജീവിതത്തിന്റെ 40ാം വാര്‍ഷികത്തോടനുബന്ധിച്ച് 1.25 കോടി വില വരുന്ന 20,000 കിറ്റുകളുടെ വിതരണോദ്ഘാടനം അങ്കമാലിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഗീസ് മൂലന്‍സ് ഗ്രൂപ്പില്‍ 25 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്ക് കാറുകളും 15 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയവര്‍ക്ക് ബൈക്കുകളും 10 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയവര്‍ക്ക് 25,000 രൂപയുടെ കാഷ് അവാര്‍ഡും നല്‍കുന്നതിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. റോജി എം. ജോണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ റെജി മാത്യു, ഡോ. വര്‍ഗീസ് മൂലന്‍, കെഎസ്എഎസ്‌ഐഎ എറണാകുളം ഡിസ്ട്രിക്ട് പ്രസിഡന്റ് ജോസൂട്ടി പള്ളിപ്പാടന്‍, റീത്താ പോള്‍, പി.വൈ. എലിയാസ്, വര്‍ഗീസ് മൂലന്‍സ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിജയ് വര്‍ഗീസ് മൂലന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.