മെറ്റല്‍ റൂഫ് മാനുഫാക്ചേഴ്സ് നാല് ലക്ഷം കൈമാറി

Posted on: June 29, 2021

കൊച്ചി: മെറ്റല്‍ റൂഫ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തുക കൈമാറി. നാലു ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ റിലീഫ് ഫണ്ടിലേക്ക് നല്‍കിയത്.

കളമശേരിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി. രാജീവിന് ഭാരവാഹികള്‍ ചെക്ക് കൈമാറി. മെറ്റല്‍ റൂഫിംഗ് നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യവസായികളുടെ കൂട്ടായ്മയാണ് മെറ്റല്‍ റൂഫ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍. സംസ്ഥാന പ്രസിഡന്റ് ജോസഫ് മാത്യു, ജനറല്‍ സെക്രട്ടറി വി.വി. വിശ്വനാഥന്‍, ട്രഷറര്‍ഷന്‍ പോള്‍ എന്നിവര്‍ ചേര്‍ന്ന് തുക കൈമാറി.