കോവിഡ് അപെക്സ് സെന്ററിന് കൈത്താങ്ങുമായി സിന്തൈറ്റ് ഗ്രൂപ്പ്

Posted on: March 11, 2021

കൊച്ചി : സിന്തൈറ്റ് ഗ്രൂപ്പ് കൊച്ചി ഐ.എം.എയുമായി സഹകരിച്ച് ഗവണ്‍മെന്റ് പി.വി.എസ് കോവിഡ് അപെകസ് സെന്ററിന് സാമ്പത്തിക സഹായം നല്‍കി. കലൂര്‍ ഗവണ്‍മെന്റ് പി.വി.എസ് കോവിഡ് അപെക്സ് സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ 10 ലക്ഷം രൂപയുടെ ചെക്ക് സിന്തൈറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വിജു ജേക്കബ്, സി.വി.ജെ ഫൗണ്ടേഷന്‍ ട്രഷറര്‍ മിനി വര്‍ഗീസ് എന്നിവരില്‍ നിന്നും ആശുപത്രി സൂപ്രണ്ട് ഡോ. ആശ വിജയന്‍, ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. ടി.വി.രവി, സെക്രട്ടറി ഡോ. അതുല്‍ ജോസഫ് മാനുവല്‍, നോഡല്‍ ഓഫീസര്‍ ഡോ. എം.എം. ഹനീഷ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

സിന്തൈറ്റ് ഗ്രൂപ്പ് കടയിരിപ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് ഒന്നര കോടിയുടെയും, എറണാകുളം ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ച കാന്‍സര്‍ ചികിത്സാ ഉപകരണമായ ലീനിയര്‍ അക്സിലറേറ്റര്‍ ബ്ലോക്കിന് അന്‍പതു ലക്ഷം രൂപയുടെയും സാമ്പത്തിക സഹായം നല്‍കിയിരുന്നു. കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് ദുരിതാശ്വാസ നിധിയിലേയ്ക്കും ഗ്രൂപ്പ് സാമ്പത്തിക സഹായം നല്‍കിയിരുന്നു.

 

TAGS: IMA Kochi |