ഗോദ്രെജും സീഡ്സും ചേര്‍ന്ന് വയനാട്ടിലെ പ്രളയ ബാധിതരായ ആദിവാസികള്‍ക്ക് പുതിയ വീടുകള്‍ കൈമാറി

Posted on: October 1, 2020

വയനാട് : പ്രമുഖ സാമൂഹ്യ സംഘടനയായ സീഡ്സ് (സസ്റ്റെയിനബിള്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് എക്കോളജിക്കല്‍ ഡെവലപ്മെന്റ് സൊസൈറ്റി) ഗോദ്രെജ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ആന്‍ഡ് അസോസിയേറ്റ് കമ്പനികളുടെ പിന്തുണയോടെ വയനാട് ജില്ലയിലെ സുഗന്ധഗിരിയില്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും ഭവന രഹിതരായ 16 കൂടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കി. 2018ലും 2019ലും പ്രളയത്തില്‍ ദുരിതം അനുഭവിക്കേണ്ടി വന്ന ഈ കുടുംബങ്ങള്‍ക്ക് ഭാവിയിലെ അപകടം ഒഴിവാക്കാന്‍ ‘ബില്‍ഡ് ബാക്ക് ബെറ്റര്‍’ എന്ന സമീപനത്തോടെയാണ് വീടുകള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. മണ്ണിടിച്ചിലില്‍ അവര്‍ക്ക് ഭൂമി കൂടി നഷ്ടപ്പെട്ടു എന്നതാണ് വാസ്തവം, പുതിയ ഭൂമി അനുവദിച്ച് കിട്ടേണ്ട സങ്കീര്‍ണമായ പ്രക്രിയ കൂടി ഏറ്റെടുക്കേണ്ടി വന്നു, ഇത് പ്രാദേശിക ഭരണകൂടം ത്വരിതപ്പെടുത്തി. സുഗന്ധഗിരിയില്‍ നടന്ന ചടങ്ങില്‍ പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി. പ്രസാദ് പുതിയ വീടുകള്‍ അതാത് ഉടമകള്‍ക്ക് കൈമാറി.

മേഖലയിലെ പരമ്പരാഗത രീതിയിലാണ് വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്. പ്രകൃതിയില്‍ നിന്നുള്ള വസ്തുക്കളാണ് നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇതോടൊപ്പം അപകടം കുറയ്ക്കുന്നതിനും സുരക്ഷിതത്വത്തിനും സൗകര്യത്തിനും പരിഗണന നല്‍കിയിട്ടുണ്ട്. കാര്‍ബണ്‍ അളവ് വളരെ കുറവാണ്.

സമാനതകളില്ലാത്ത ദുരന്തങ്ങള്‍ക്ക് ഇരയായ ഈ കുടുംബങ്ങള്‍ തിരികെ അവരുടെ വീടുകളിലേക്ക് വരുന്നത് കാണുന്നത് സഫലമായ അനുഭവമാണെന്നും മേഖലയിലെ കനത്ത മഴയ്ക്കും കോവിഡ് പകര്‍ച്ച വ്യാധി ഭീഷണിക്കിടയിലും പരമാവധി നേരത്തെ ഇവര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിന് സീഡ്സ് ശ്രമിച്ചിട്ടുണ്ടെന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് ഈ വീടുകള്‍ പ്രതീക്ഷയുടെ ചിഹ്നങ്ങളാണെന്നും ഭാവിയിലെ വെല്ലുവിളികള്‍ നേരിടുന്നതിന് അവരെ പ്രാപ്തരാക്കാന്‍ സഹായിക്കുമെന്നും സീഡ്സ് സഹ-സ്ഥാപകന്‍ ഡോ. അന്‍ഷു ശര്‍മ പറഞ്ഞു.

നിര്‍മ്മാണ പ്രവര്‍ത്തന വേളകളില്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് വീടുകളിലേക്ക് പോകാന്‍ കഴിയാതിരുന്ന തൊഴിലാളികള്‍ക്ക് ഭക്ഷണവും സീഡ്സും സഹകാരികളും ചേര്‍ന്ന് ഒരുക്കിയിരുന്നു.

ദുരിത വേളയില്‍ അവരോടൊപ്പം നിന്ന് പിന്തുണ നല്‍കാനായതില്‍ ഗോദ്രെജിന് അഭിമാനമുണ്ടെന്നും ശക്തമായ കാലവര്‍ഷവും കോവിഡ്-19 കേസുകളുടെ വര്‍ധനയും സാമ്പത്തിക പ്രതിസന്ധികളും താല്‍ക്കാലിക ഷെല്‍റ്ററുകളില്‍ അവര്‍ക്ക് ദുരിത കാലമായിരുന്നെന്നും സ്വന്തമായ ഭവനം ഈ നഷ്ടങ്ങളെല്ലാം നികത്തുമെന്നും ആരോഗ്യകരമായ ജീവിതത്തിനും സാമൂഹ്യ അകലം പാലിച്ച് പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യാനും കൂടുംബങ്ങള്‍ക്ക് കഴിയുമെന്നും സീഡ്സിന്റ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ഗോദ്രെജിന്റെ സസ്റ്റെയിനബിലിറ്റി, ഗൂഡ്, ഗ്രീന്‍ ഫംഗ്ഷന്‍ അസോസിയേറ്റ് വൈസ് പ്രസിഡന്റ് ഗായത്രി ദിവേച്ച പറഞ്ഞു.

ഈ മേഖലയിലെ സമൂഹങ്ങള്‍ പലപ്പോഴും മണ്ണിടിച്ചിലിനും പ്രളയങ്ങള്‍ക്കും ഇരായാകാറുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നിരവധി വീടുകളാണ് തകര്‍ന്നിട്ടുള്ളത്. പുതിയ സംരംഭം കുടുംബങ്ങളുടെ അപകട സാധ്യതകള്‍ കുറച്ച് അവര്‍ക്ക് സ്വന്തം ആവാസ വ്യവസ്ഥയില്‍ സുരക്ഷിതവും സുസ്ഥിരവുമായ ജീവിതം പടുത്തുയര്‍ത്താനുള്ള ശക്തി നല്‍കും.

 

TAGS: Godrej | Seeds |