കോവിഡ് പ്രതിരോധം : പെട്രോനെറ്റ് എൽ എൻ ജി 25 ലക്ഷം നൽകി

Posted on: December 12, 2020


കൊച്ചി : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പെട്രൊനെറ്റ് എല്‍.എന്‍.ജി. ലിമിറ്റഡ് പി.വി.എസ്. കോവിഡ് കേന്ദ്രത്തിന് 25 ലക്ഷം രൂപയുടെ മരുന്നും ഉപകരണങ്ങളും നല്‍കി. രണ്ട് വെന്റിലേറ്ററുകള്‍ ഉള്‍പ്പെടെയാണിത്. ഐ.എം.എ. കൊച്ചി മുന്‍കൈയെടുത്താണ് സി.എസ്.ആര്‍. ഫണ്ടില്‍നിന്ന് തുക അനുവദിപ്പിച്ചത്.

പി.വി.എസ്. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ വെന്റിലേറ്ററുകള്‍ പെട്രോനെറ്റ് എല്‍.എന്‍.ജി.ക്കുവേണ്ടി ഐ.എം.എ. കൊച്ചി പ്രസിഡന്റ് ഡോ. ടി.വി. രവി ആശുപത്രി സൂപ്രണ്ട് ഡോ. ആശ വിജയന് കൈമാറി.

TAGS: Petronet LNG |