ബ്രേക്ക് ദ ചെയിൻ കിയോസ്‌ക്കുകൾക്കായി എസ് ബി ഐ അഞ്ച് ലക്ഷം രൂപ നൽകി

Posted on: April 23, 2020

തിരുവനന്തപുരം : ബ്രേക്ക് ദ ചെയിൻ കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് നൂറ് കിയോസ്‌ക്കുകൾ സ്ഥാപിക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അഞ്ച് ലക്ഷം രൂപ സംഭാവന നൽകി.

എസ് ബി ഐ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ എം.എൽ.ഡി. ദാസ് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ആരോഗ്യമന്ത്രി കെ. കെ. ശൈലജയ്ക്കു കൈമാറി.