ഐസിഐസിഐ ബാങ്ക് പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 1.65 കോടി രൂപ സംഭാവന ചെയ്തു.

Posted on: September 12, 2019

കൊച്ചി : കേരളത്തിലെ വിവിധ ജില്ലകളിലെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഐസിഐസിഐ ബാങ്ക് 1.65 കോടി രൂപ സംഭാവന ചെയ്തു. വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, കോഴിക്കോട്, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ്, എന്നീ ജില്ലകളിലെ ഭരണകൂടങ്ങൾക്കാണ് തുക കൈമാറിയത്. പ്രളയം ബാധിച്ച മേഖലകളിൽ സഹായമെത്തിക്കുന്നതിനുള്ള ജില്ലാ ഭരണാധികാരികളുടെ ശ്രമത്തിനു ശക്തി പകരുകയെന്ന ലക്ഷ്യത്തോടെയാണ് സഹായം നൽകിയിട്ടുള്ളത്.

എറണാകുളം ജില്ലയ്ക്ക് 15 ലക്ഷം രൂപയാണ് ഐസിഐസിഐ ബാങ്ക് കൈമാറിയത്. ഐസിഐസിഐ ബാങ്ക് റീജണൽ ഹെഡ് (റീട്ടെയ്ൽ) തലവൻമാരായ പ്രദീപ് നായർ, ബിനു ജോസഫ് എന്നിവരാണ് ജില്ലാ കളക്ടർ എസ്. സുഹാസിന് തുക കൈമാറിയത്.