May 2024
എസ്ഐപി അക്കൗണ്ടുകള്‍ റെക്കോഡില്‍
Posted on: July 17, 2023
കൊച്ചി : സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എഐപി) വഴി നിക്ഷേപം നടത്തുന്നവരുടെ എണ്ണത്തില്‍ ജൂണില്‍ റെക്കോഡ് വര്‍ധനയാണുണ്ടായത്. 27.8 ലക്ഷം പുതിയ എസ്ഐപി അക്കൗണ്ടുകളാണ് ജൂണില്‍ തുറന്നതെന്ന് അസോസിയേഷന് ഓഫ് മ്യൂച്വല്‍ഫണ്ട്സ് ഇന്‍ ഇന്ത്യയുടെ റിപ്പോര്‍ട്ട്പറയുന്നു.
2021 സെപ്റ്റംബറിലെ 26.8 ലക്ഷം എന്ന റെക്കോഡാണ് മറികടന്നിരിക്കുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ 21.2 ലക്ഷം എസ്ഐപി അക്കൗണ്ടുകളാണ് ഓരോ മാസവും തുറന്നിരിക്കുന്നത്. ഒരു വര്ഷത്തിനുള്ളില്മൊത്തം തുറന്നത് 2.60 കോടി അക്കൗണ്ടുകള്‍.
കഴിഞ്ഞമാസം 12.5 ലക്ഷം എസ്ഐപി അക്കൗണ്ടുകള്‍ നിര്‍ത്തലാക്കിയിരുന്നു. ഇത് കണക്കിലെടുത്താല്‍ 1.25 ലക്ഷം അക്കൗണ്ടുകളാണ് പുതുതായി കൂട്ടിച്ചേര്‍ത്തത്. മൊത്തം എസ്ഐപി അക്കൗണ്ടുകളുടെ എണ്ണം 6.70 കോടിയായി.
TAGS: SIP |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന