ജൂലൈ ഒന്നു മുതല്‍ വിദേശത്തെ ക്രെഡിറ്റ് കാര്‍ഡ് ഇടപാടിന് 20 ശതമാനം നികുതി

Posted on: May 19, 2023

ന്യൂഡല്‍ഹി : രാജ്യാന്തര ഡിറ്റ് കാര്‍ഡ് ഇടപാടിനെ ഉദാരവല്‍ക്കരിച്ച പണമയയ്ക്കല്‍ പദ്ധതിയുടെ (ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം -എല്‍ആര്‍എസ്) കീഴിലാക്കി സര്‍ക്കാര്‍ വിദേശനാണ്യ വിനിമയ ചട്ടം പരിഷ്‌കരിച്ചു.

ഇതോടെ ജൂലൈ ഒന്നു മുതല്‍ ഇന്ത്യക്കാര്‍ വിദേശത്ത് ക്രെഡിറ്റ് കാര്‍ഡ് ഇടപാട് നടത്തിയാല്‍
അതിന്മേല്‍ 20 ശതമാനം സ്രോതസ്സില്‍ നികുതി(ടിസിഎസ്) ശേഖരിക്കും. ഇതോടെ വിദേശ യാത്രാച്ചെലവ് കൂടും. ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനാണ് നടപടിയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍പറയുന്നു.

എല്‍ആര്‍എസിന് കീഴിലുള്ള ചെലവുകളുടെ നികുതി അഞ്ച് ശതമാനത്തില്‍നിന്ന്20 ശതമാനമാക്കിയത് കഴിഞ്ഞ കേന്ദ്രബജറ്റിലാണ്. വിദേശത്തെ വിദ്യാഭ്യാസം,ചികിത്സ എന്നിവയെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ 2,50,000 ഡോളര്‍(ഏകദേശം 2 കോടി രൂപ)ആണ് എല്‍ആര്‍എസ് പരിധി. ഇതിനു മുകളിലുള്ള ഇടപാടുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ അനുമതി ആവശ്യമാണ്. ക്രെഡിറ്റ് കാര്‍ഡുകളും ഈ പരിധിയിലാകും. വിദ്യാഭ്യാസം, ചികിത്സ എന്നിവയ്ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ നിയന്ത്രണമില്ല.

ഇന്ത്യയിലിരുന്ന് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വിദേശ സ്ഥാപനങ്ങളുടെ സേവനങ്ങളോ സാധനങ്ങളോ വാങ്ങുമ്പോഴും (പത്രവരി സംഖ്യ, ഒടിടി സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങിയവ) 20% ടിസിഎസ് ബാധകമല്ല.

TAGS: Credit Card |