ഇന്ത്യയില്‍ 97.1 കോടി ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് ഉടമകള്‍

Posted on: May 30, 2019

കൊച്ചി : ഇന്ത്യയിലെ ക്രെഡിറ്റ് – ഡെബിറ്റ് കാര്‍ഡ് ഉപയോഗം വര്‍ധിച്ചതായി കണക്കുകള്‍. 97.1 കോടി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളാണ് ഇന്ത്യക്കാര്‍ ഉപയോഗിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ എ.ടി.എം., പി.ഒ.എസ് കാര്‍ഡ് എന്നിവയുടെ കണക്കുകള്‍ ഉള്‍ക്കൊള്ളിച്ച് വിസാ കാര്‍ഡാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.
97.1 കോടി ദശലക്ഷം കാര്‍ഡുകളില്‍ ഭൂരിഭാഗവും വിതരണം ചെയ്തത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളിലാണ്. ഭൂരിപക്ഷം പേര്‍ക്കും ഒരു കാര്‍ഡെങ്കിലും ഉണ്ട്.

പക്ഷേ അത് ഉപയോഗിക്കുന്നവരുടെ എണ്ണം കുറവാണെന്ന് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ 23 ശതമാനം വര്‍ധനയാണ് ഉണ്ടായത്.

യാത്ര, ലൈഫ് സ്‌റ്റെല്‍, ഭക്ഷണം തുടങ്ങി ഒട്ടേറെ ആവശ്യങ്ങള്‍ക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നുണ്ട്. റിവാര്‍ഡ്‌സ് പോയിന്റ് ലഭിക്കുന്നു എന്ന ഒരു ആകര്‍ഷണീയത കൂടി ഉണ്ട്. അടിയന്തര മെഡിക്കല്‍ ചെലവുകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ അനുഗ്രഹമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓണ്‍ലൈന്‍ വ്യാപാരം, പലചരക്ക്, യൂട്ടിലിറ്റി, ഫോണ്‍ബില്‍, ടാക്‌സി കാര്‍ എന്നിവയ്ക്കു പുറമേ പച്ചക്കറി, ഗൃഹോപകരണങ്ങള്‍, ഇന്ധനം, റെസ്റ്റോറന്റ്‌സ് തുടങ്ങി എല്ലാ ആവശ്യത്തിനും ഇപ്പോള്‍ വ്യാപകമായി കാര്‍ഡ് ഉപയോഗിക്കുന്നുണ്ട്.