ആഭ്യന്തര വിമാനടിക്കറ്റ് നിരക്ക് വർധിപ്പിച്ചു

Posted on: May 31, 2021

ന്യൂഡല്‍ഹി : ആഭ്യന്തര വിമാനടിക്കറ്റ് നിരക്ക് കേന്ദ്രസര്‍ക്കാര്‍ കുത്തനെ കൂട്ടി. യാതാനിക്കിന്റെ കുറഞ്ഞ പരി
ധി 13 ശതമാനത്തില്‍നിന്നു 16 ശതമാനമാക്കി ഉയര്‍ത്താന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനിച്ചു. ജൂണ്‍ ഒന്നിനു പുതിയ നിരക്ക് നിലവില്‍വരും. ഇതോടെ ഡല്‍ഹിയില്‍നിന്നു തിരുവനന്തപുരം വരെയുള്ള യാത്രയ്ക്ക് കുറഞ്ഞനിരക്ക് 8700 രൂപയാകും.

പരമാവധി 20,000 രൂപ. ഡല്‍ഹിയില്‍നിന്ന് കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് 7400 മുതല്‍ 20,400 വരെയാണു പുതിയ നിരക്ക്. നാല്പതു മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള യാത്രകളുടെ ടിക്കറ്റു നിരക്ക് 2300 ല്‍നിന്നു 2600 രൂപയാക്കി. കൂടിയ നിരക്ക് 7800 രൂപയാണ്.

40 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള യാത്രകള്‍ക്ക് 3300 രൂപയും 60- 90,90-120, 120-150, 150-180, 180-210 മിനിറ്റ് യാത്രകള്‍ക്ക് 4000, 4700, 6100, 7400, 8700 എന്നിങ്ങനെ യാണ് പുതിയ നിരക്കുകള്‍നിശ്ചയിച്ചിരിക്കുന്നത്.