18 വർഷം വരെ പഴക്കമുള്ള വിമാനങ്ങൾ ഇറക്കുമതി ചെയ്യാൻ അനുമതി

Posted on: June 27, 2016

Domestic-airlines-Big

ന്യൂഡൽഹി : ആഭ്യന്തരവിമാന സർവീസുകൾ നടത്താൻ 18 വർഷം വരെ പഴക്കമുള്ള വിമാനങ്ങൾ ഇറക്കുമതി ചെയ്യാൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അനുമതി നൽകി. 50 ശതമാനം ഡിസൈൻ പ്രഷറൈസേഷൻ സൈക്കിൾ പൂർത്തിയാകാത്തയായിരിക്കണം ഇവ. എന്നാൽ 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വിമാനങ്ങൾ ഇറക്കുമതി ചെയ്യാൻ പാടില്ലെന്നാണ് നിലവിലുള്ള നിയമം.

എയർകാർഗോ സർവീസിന് 25 വർഷം വരെ പഴക്കമുള്ളതും 75 ശതമാനം ഡിസൈൻ ഇക്‌ണോമിക് സൈക്കിൾ (45,000 ലാൻഡിംഗ് സൈക്കിൾ) പൂർത്തിയാകാത്തതുമായ വിമാനങ്ങൾ ഇറക്കുമതി ചെയ്യാനും അനുവദിച്ചിട്ടുണ്ട്.

പുതിയ പരിഷ്‌കാരം വിമാനങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്ക യാത്രക്കാർ ഉയർത്തിക്കഴിഞ്ഞു. ഇന്ത്യയെ പോലുള്ള ഒരു വികസ്വര രാജ്യം കാലപ്പഴക്കം ചെന്ന വിമാനങ്ങളിലേക്ക് മടങ്ങുന്നത് അപമാനകരമാണ്. കാലഹരണപ്പെട്ട സാങ്കേതികവിദ്യയിലും സുരക്ഷാ സംവിധാനങ്ങളുമുള്ള വിമാനങ്ങളുടെ ഇറക്കുമതി അനുവദിക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്നും യാത്രക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടു.