പെഗാട്രോൺ ഐഫോൺ നിർമാണത്തിന് ഇന്ത്യയിൽ 1100 കോടി മുതൽമുടക്കും

Posted on: November 24, 2020

മുംബൈ: ആപ്പിള്‍ ഐ ഫോണ്‍ നിര്‍മാണ കമ്പനികളിലൊന്നായ പെഗാട്രോണ്‍ ഇന്ത്യയില്‍ ഉത്പാദനം തുടങ്ങുന്നതിന്റെ ഭാഗമായി തുടക്കത്തില്‍ 1100 കോടി രൂപ (15 കോടി ഡോളര്‍) നിക്ഷേപിക്കും. പദ്ധതിക്ക് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. ഇന്ത്യയില്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനായിരിക്കും ഈ തുക ചെലവഴിക്കുക.

2021 പകുതിയോടെ അല്ലെങ്കില്‍ 2022-ആദ്യം ഉത്പാദനം തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ നിക്ഷേപം കൊണ്ടുവരുന്നതും ആലോചിക്കുന്നുണ്ടെന്ന് സി. ഇ.ഒ. ലിയാവു സൈജാംഗ് വെളിപ്പെടുത്തി.

തായ്പേയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെഗാട്രോണ്‍ ജൂലായില്‍ ഇന്ത്യന്‍ ഉപകമ്പനിക്ക് തുടക്കമിട്ടിരുന്നു. നിലവില്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന ഐഫോണിന്റെ 42 ശതമാനവും പ്രാദേശികമായിത്തന്നെ വിറ്റഴിക്കുകയാണ്. സെപ്റ്റംബര്‍വരെ 12 ലക്ഷം ഐ ഫോണ്‍ ഇന്ത്യയില്‍ ഉത്പാദിപ്പിച്ചു.

 

TAGS: Pegatron |