May 2024
എയർ ഇന്ത്യ എക്സ്പ്രസിന് റെക്കോർഡ് ലാഭം
Posted on: October 29, 2020
കൊച്ചി : എയര്‍ ഇന്ത്യ എക്സ്പ്രസിനു കഴിഞ്ഞ സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് ലാഭം. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷത്തില്‍ 412.77 കോടി രൂപയാണു ലാഭം. മുന്‍ വര്‍ഷം ഇത് 169 കോടി രൂപയായിരുന്നു. 2005 ല്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്പനി കഴിഞ്ഞ 5 വര്‍ഷമായി ലാഭത്തിലാണ്.
കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും സാമ്പത്തിക വര്‍ഷത്തിലെ അവസാന ത്രൈമാസത്തില്‍ (ജനുവരി- മാര്‍ച്ച്) എയര്‍ ഇന്ത്യ എക്സ്പ്രസിനു വരുമാനത്തില്‍ 25 ശതമാനം വര്‍ധന നേടാനായെന്നും സിഇഒ കെ. ശ്യാം സുന്ദര്പറഞ്ഞു. ഇക്കൊല്ലം ജനുവരി മാര്‍ച്ച് കാലഘട്ടത്തില്‍ 5219 കോടി രൂപയാണ് വരുമാനം. 4172 കോടി രൂപയായിരുന്നു.
യാത്രക്കാരുടെ എണ്ണത്തിലും മികച്ച നേട്ടമുണ്ടാക്കാനായി. 2018-19 ല്‍ 43.6 ലക്ഷം പേര് യാത്രചെയ്തപ്പോള്‍ 2019-20 യാത്രക്കാര്‍ 48.4 ലക്ഷം ആയി. 11 ശതമാനം വര്‍ധന. ഇതില്‍ 46.6 ലക്ഷവും വിദേശ യാത്രക്കാരായിരുന്നു. ഇതോടെ ഇന്ത്യയില്‍ നിന്നു വിദേശത്തേക്കും തിരിച്ചുമുള്ള യാത്രക്കാരില്‍ എയര്‍ഇന്ത്യ എക്സ്പ്രസിന്റെ വിഹിതം 7.1 ശതമാനമായി മുന്‍കൊല്ലം ഇത് 6.5 ശതമാനം ആയിരുന്നു.
TAGS: Air India Express |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന
കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
പ്രതിദിനം 365 സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സമ്മര്‍ ഷെഡ്യൂള്‍
ഇന്ത്യാ ഡിജിറ്റല്‍ ഉച്ചകോടിയില്‍ മൂന്ന് പുരസ്കാരങ്ങളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ റിപ്പബ്ലിക് ഡേ സെയില്‍ ആരംഭിച്ചു
എയര്‍ ഇന്ത്യ എക്സ്പ്രസ് പുതിയ ടെയില്‍ പാറ്റേണുള്ള ബോയിംഗ് 737-8 വിമാനം പുറത്തിറക്കി