സ്വർണ്ണവില സർവകാല റെക്കോർഡിൽ ; പവന് 40,000 രൂപ

Posted on: July 31, 2020

 

കൊച്ചി : സ്വർണ്ണവില സർവകാല റെക്കോർഡിൽ എത്തി. പവന് 280 രൂപ വർധിച്ച് 40,000 രൂപയായി. ഗ്രാമിന് 5000 രൂപ. ഇന്നലെ പവന് 39,720 രൂപയായിരുന്നു. ജൂലൈ ഒന്നാം തീയതി 36,160 രൂപയായിരുന്നു സ്വർണ്ണ വില. ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്ന മാർച്ച് 17 ന് പവന് 29,800 രൂപയായിരുന്നു വില.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ഉയർന്ന ഡിമാൻഡ് ആണ് വില വർധിപ്പിച്ചത്. രാജ്യാന്തര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തങ്കത്തിന് (24 കാരറ്റ്) 1,958.99 ഡോളർ ആണ് വില.