May 2024
ഡി പി വേൾഡ് ശ്രേയസ് ഷിപ്പിംഗിനെ ഏറ്റെടുക്കാനൊരുങ്ങുന്നു
Posted on: July 18, 2020
മുംബൈ : ആഗോള ലോജിസ്റ്റിക്സ് കമ്പനിയായ ഡി പി വേൾഡ് മുംബൈ ആസ്ഥാനമായുള്ള ചരക്ക് കപ്പൽ കമ്പനിയായ ശ്രേയസ് ഷിപ്പിംഗിനെ ഏറ്റെടുക്കാനൊരുങ്ങുന്നു. ട്രാൻസ് വേൾഡ് ഗ്രൂപ്പിന്റെ ഭാഗമായ ശ്രേയസ് ഷിപ്പിംഗിന് 13 കണ്ടെയ്നർ കപ്പലുകളാണുള്ളത്. ഇന്ത്യൻ തുറമുഖങ്ങൾക്ക് പുറമെ ദുബായ്, ഡാക്ക, കൊളംബോ എന്നിവിടങ്ങളിലും ശ്രേയസിന് ഷിപ്പിംഗ് സർവീസുണ്ട്.
ട്രാൻസ് വേൾഡിന്റെ ഭാഗമായ അവാന ഗ്ലോബൽ ലോജിസ്ടെക്കിനെയും ഏറ്റെടുത്തേക്കുമെന്ന് സൂചനയുണ്ട്. ഇതു സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. കൊച്ചി വല്ലാർപാടം ഉൾപ്പടെ ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനലുകളുടെ നടത്തിപ്പുകാരാണ് ഡി പി വേൾഡ്.
TAGS: Avana Global Logistek | DP World | Shreyas Shipping | Transworld Group |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന