സ്വർണ്ണവില സർവകാല റെക്കോർഡിൽ ; പവന് 34,400 രൂപ

Posted on: May 15, 2020

കൊച്ചി : സ്വർണ്ണവില പവന് 34,400 രൂപയായി. റെക്കോർഡ് വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന് 4,300 രൂപ. ലോക്ക് ഡൗൺ ആയതിനാൽ കേരളത്തിൽ ജുവല്ലറികൾ തുറന്നിട്ടില്ല. അതു കൊണ്ട് തന്നെ സംസ്ഥാനത്ത് സ്വർണവ്യാപാരം നടക്കുന്നില്ല. ഇന്നലെ പവന് 34,000 രൂപയായിരുന്നു.

മെയ് ഒന്നിന് പവന് 33,400 രൂപയായിരുന്നു. കേവലം 15 ദിവസത്തിനുള്ളിൽ 1000 രൂപയാണ് വർധിച്ചത്. ഈ വർഷം ജനുവരി 8 ന് ആണ് പവന് 30,400 രൂപ കടന്നത്. ഫെബ്രുവരിയിൽ 32,000 ഉം ഏപ്രിലിൽ 24 ന് 34,000 ഉം എത്തി. കോവിഡ്19 ന്റെ പശ്ചാത്തലത്തിൽ ആഗോളവിപണികളിലെ ഡിമാൻഡാണ് സ്വർണ്ണവില വർധിക്കാൻ കാരണം. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ ഈടായി സ്വർണ്ണം വാങ്ങുന്നത് ഡിമാൻഡ് കൂട്ടി.