കറൻസി നോട്ട് അച്ചടിക്കാൻ സർക്കാർ വീടുകളിലെ സ്വർണ്ണം വാങ്ങുന്നു

Posted on: May 14, 2020

ന്യൂഡൽഹി : കോവിഡ്19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കറൻസി നോട്ടുകൾ അച്ചടിക്കാൻ സർക്കാർ വീടുകളിൽ സൂക്ഷിച്ചിട്ടുള്ള സ്വർണ്ണം വാങ്ങാൻ ആലോചിക്കുന്നു. സ്രോതസ് വെളിപ്പെടുത്താതെ വ്യക്തികൾക്ക് ബാങ്കുകൾ വഴി സ്വർണ്ണം വിൽക്കാനാകും. ഇങ്ങനെ ശേഖരിക്കുന്ന സ്വർണ്ണത്തിന്റെ ഈടിൻ മേൽ കൂടുതൽ കറൻസി നോട്ടുകൾ അച്ചടിക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കമെന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു.

ഇതിനു പുറമെ വിദേശനാണ്യ ശേഖരവും ഈടായി പ്രയോജനപ്പെടുത്തും. രാജ്യത്തെ വീടുകളിൽ 25,000 ടൺ സ്വർണ്ണശേഖരമെങ്കിലും ഉണ്ടാവുമെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ വിലയിരുത്തൽ. സർക്കാർ നേരത്തെ പ്രഖ്യാപിച്ച ഗോൾഡ് മോണിട്ടൈസേഷൻ സ്‌കീമിന് വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ല.