രാജ്യത്തെ ലോക്ക്ഡൗൺ രണ്ടാഴ്ച്ചത്തേക്ക് നീട്ടി

Posted on: April 11, 2020

ന്യൂഡൽഹി : രാജ്യത്തെ ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടി. ഓദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ചില മേഖലകൾക്ക് ഇളവു നൽകിയേക്കും.

കോവിഡിനെ നേരിടാൻ പൊതുതന്ത്രം വേണമെന്ന് പ്രധാനമന്ത്രി. മുഖ്യമന്ത്രിമാരുമായുള്ള വീഡിയോകോൺഫറൻസിംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസിത രാജ്യങ്ങളേക്കാൾ ഇന്ത്യയുടെ നിലമെച്ചപ്പെടുത്തിയത് ലോക്ക്ഡൗൺ നേരത്തെ പ്രഖ്യാപിച്ചതിനാലാണ്. ആവശ്യത്തിന് മരുന്നുകൾ രാജ്യത്തുണ്ട്. ഒരു കുടുംബവും പട്ടിണികിടക്കുന്നില്ലെന്ന് സംസ്ഥാനങ്ങൾ ഉറപ്പാക്കണം. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ വേണം.

രോഗവ്യാപനം തടയാൻ കേരള മാതൃക പിന്തുടരണം. രാജ്യത്തെ മൂന്ന് മേഖലകളായി തിരിച്ച് പ്രതിരോധന പ്രവർത്തനങ്ങൾ നടത്തും. രോഗവ്യാപനം കൂടുതലുള്ള മേഖല റെഡ് സോണായി പ്രഖ്യാപിക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യില്ല.