സൗദി ആരാംകോ ഓഹരി വിപണിയിലേക്ക്

Posted on: November 4, 2019

കൊച്ചി : സൗദി അറേബ്യന്‍ എണ്ണക്കമ്പനിയായ സൗദി ആരാംകോ ഡിസംബറില്‍ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് (ഐ. പി. ഒ.) ഒരുങ്ങുന്നു. ലോകത്തെ ഏറ്റവും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് സൗദി ആരാംകോ.

കമ്പനിയുടെ ഓഹരികള്‍ ആഭ്യന്തര വിപണിയിലായിരിക്കും ആദ്യ ലിസ്റ്റിംഗ് ചെയ്യുന്നത്. പ്രാകംഭ ഘട്ടത്തില്‍ രണ്ടു ശതമാനം ഓഹരികള്‍ വില്‍പ്പനയ്ക്കു വെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം ഘട്ടത്തില്‍ അന്താരാഷ്ട്ര ഐ. പി. ഒ. യാണ് ലക്ഷ്യമിടുന്നത്. മൂന്നുശതമാനം ഓഹരികള്‍ വില്‍പ്പനയ്ക്കു വെക്കാനാണ് പദ്ധതി.

നാലുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് അരാംകോ ഓഹരി വിപണിയിലെത്തുന്നത്. കഴിഞ്ഞ ദിവസമാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അനുമതി നല്‍കിയത്.

TAGS: Soudi Aramco |