നരേന്ദ്രമോഡി തിരുവനന്തപുരത്ത്

Posted on: September 25, 2013

modi-TVMബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാർത്ഥി നരേന്ദ്രമോഡി രണ്ടു ദിവസത്തെ കേരള സന്ദർശനത്തിന് തിരുവനന്തപുരത്ത് എത്തി. ഭോപ്പാലിൽ ബിജെപി സംഘടിപ്പിച്ച മഹാറാലിയിൽ പങ്കെടുത്ത ശേഷമാണ് നരേന്ദ്രമോഡി കേരളത്തിൽ എത്തിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്റെ നേതൃത്വത്തിൽ അദേഹത്തെ സ്വീകരിച്ചു. ഇന്നു രാത്രി മസ്‌ക്കറ്റ് ഹോട്ടലിൽ ചേരുന്ന ബിജെപി നേതൃയോഗത്തെ അഭിസംബോധന ചെയ്യും.

നാളെ രാവിലെ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തുന്ന മോഡി കവടിയാർ കൊട്ടാരത്തിൽ ഉത്രാടം തിരുനാൾ മഹാരാജാവിനെ സന്ദർശിക്കും. തുടർന്ന് ഹെലികോപ്ടർ മാർഗം വള്ളിക്കാവിൽ എത്തി മാതാ അമൃതാനന്ദമയിയുടെ പിറന്നാൾ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത ശേഷം തൃശ്‌നാപ്പള്ളിയിലേക്കു പോകും. മോഡിയുടെ സന്ദർശനത്തോടനുബന്ധിച്ച കനത്ത സുരക്ഷാസംവിധാനമാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ളത്.