യാഹു ബ്രൈറ്റ്‌റോളിനെ ഏറ്റെടുത്തു

Posted on: November 12, 2014

Yahoo-logo-big

യാഹു ഡിജിറ്റൽ വീഡിയോ അഡ്വട്ടൈസിംഗ് കമ്പനിയായ ബ്രൈറ്റ്‌റോളിനെ 640 മില്യൺ ഡോളറിന് (3,904 കോടി രൂപ) ഏറ്റെടുത്തു. സാൻഫ്രാൻസിസ്‌കോയിൽ 2006 ൽ ആരംഭിച്ച ബ്രൈറ്റ് റോൾ ലാഭകരമായാണ് പ്രവർത്തിക്കുന്നത്. ബ്രൈറ്റ് റോൾ ഏറ്റെടുത്തതിലൂടെ യാഹുവിന്റെ വീഡിയോ അഡ്വട്ടൈസിംഗ് പ്ലാറ്റ്‌ഫോം കൂടുതൽ കരുത്താർജ്ജിക്കുമെന്ന് യാഹു സിഇഒ മരീസ മേയർ പറഞ്ഞു. ബ്രൈറ്റ്‌റോൾ 100 മില്യൺ (610 കോടി രൂപ) ഡോളറിലധികം വരുമാനം നേടാൻ യാഹുവിനെ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

സെപ്റ്റംബറിൽ ചൈനീസ് ഇ-കൊമേഴ്‌സ് ഭീമനായ അലിബാബയിലെ കൂറെ ഓഹരി യാഹു വിറ്റഴിച്ചിരുന്നു. 44 ബില്യൺ ഡോളർ വിപണിമൂല്യമുള്ള ഓഹരികൾ യാഹുവിന് ഇനിയും അലിബാബയിലുണ്ട്. 2012 ജൂലൈയിൽ മരീസ മേയർ ചുമതലയേറ്റ ശേഷം 1.6 ബില്യൺ ഡോളർ മുതൽമുടക്കി 30 ൽപ്പരം ഏറ്റെടുക്കലുകൾ നടത്തിയിരുന്നു.