ഡി. പി. വേള്‍ഡിന് പുതിയ റെക്കോഡ്

Posted on: September 10, 2019

കൊച്ചി : അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനല്‍ നടത്തിപ്പുകാരായ ഡി. പി. വേള്‍ഡിന് പുതിയ റെക്കോഡ്.

രാജ്യത്തെ അദ്യ അന്താരാഷ്ട്ര ട്രാന്‍സ്ഷിപ്‌മെന്റ് ഗേറ്റ് വേ ഓഗസ്റ്റില്‍ 57,590 ടി. ഇ. യു വിന്റെ ചരക്കു നീക്കം രേഖപ്പെടുത്തി. ഈ വര്‍ഷം മാര്‍ച്ചിലെ റെക്കോഡായ 56,598 ടി. ഇ. യു. എന്ന റെക്കോഡാണ് മറികടന്നിരിക്കുന്നത്.

വാന്‍ഹായ് ലൈന്‍സിലൂടെ ഈ വര്‍ഷം ഏപ്രില്‍ ആരംഭിച്ച പുതിയ സേവനങ്ങളായ ചൈന-ഇന്ത്യ സര്‍വീസ് (സി12), ജനുവരിയില്‍ ആരംഭിച്ച കോണ്‍ കോര്‍ കോസ്റ്റല്‍ സര്‍വീസ് എന്നിവയിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

യുണൈറ്റഡ് നേഷന്‍സ് കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡെവലപ്‌മെന്റ് പുറത്തുവിട്ട വാര്‍ഷിക പോര്‍ട് ലൈനര്‍ ഷിപ്പിന് കണക്ടി വിറ്റി ഇന്‍ഡക്‌സില്‍ കൊച്ചി അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ് ഷിപ്‌മെന്റ് ടെര്‍മിനലിന് ദക്ഷിണേന്ത്യന്‍ തുറമുഖങ്ങളില്‍ ഒന്നാം സ്ഥാനം ലഭിച്ചിരുന്നുവെന്ന് കൊച്ചിന്‍ ഡി. പി. വേള്‍ഡ് സി. ഇ. ഒ. പ്രവീണ്‍ തോമസ് ജോസഫ് പറഞ്ഞു.

ഓസ്‌ട്രേലിയ, ഫാര്‍ ഈസ്റ്റ്, തെക്കുകിഴക്കനേഷ്യ, മിഡില്‍ ഈസ്റ്റ് യൂറോപ്പ്, മെഡിറ്ററേനിയന്‍ എന്നിവിടങ്ങളിലേക്കും നേരിട്ടുള്ള സര്‍വീസുകള്‍ നല്‍കി കണ്ടെയ്‌നര്‍ ട്രേഡില്‍ ഐ. സി. ടി. ടി. അതിന്റ നേതൃത്വം നില നിര്‍ത്തുന്നു.

TAGS: DP World |