അടിസ്ഥാനസൗകര്യവികസന മേഖലയിൽ 100 ലക്ഷം കോടി മുതൽമുടക്കുമെന്ന് പ്രധാനമന്ത്രി

Posted on: September 8, 2019

മുംബൈ : അടിസ്ഥാനസൗകര്യവികസന മേഖലയിൽ അടുത്ത വർഷത്തിനുള്ളിൽ 100 ലക്ഷം കോടി മുതൽമുടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈയിൽ 19,000 കോടി രൂപ മുതൽമുടക്ക് വരുന്ന മൂന്ന് മെട്രോ പാതകളുടെ ഭൂമിപൂജ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വികസനത്തിനൊപ്പം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. മുംബൈയിൽ നിർമാണം പുരോഗമിക്കുന്ന മെട്രോ പദ്ധതികൾ 10,000 എൻജിനീയർമാർക്കും മറ്റ് 40,000 പേർക്കും തൊഴിൽ നൽകും. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച മെട്രോ കോച്ചുകൾ പ്രധാനമന്ത്രി പുറത്തിറക്കി.

ഗ്രാമങ്ങളിലും നഗരങ്ങളിലും അടിസ്ഥാനസൗകര്യവികസന പദ്ധതികൾ പുരോഗമിക്കുകയാണ്. ഗ്രാമീണ മേഖലയിൽ ശുദ്ധജലം എത്തിക്കാനുള്ള ജൽ ജീവൻ മിഷനു വേണ്ടി 3.5 ലക്ഷം കോടി രൂപ ചെലവഴിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.

TAGS: Narendra Modi |