May 2024
മന്ത്രിസഭയിൽ രണ്ടാമൻ അമിത് ഷാ ; എട്ട് കാബിനറ്റ് കമ്മിറ്റികളിലും അംഗം
Posted on: June 6, 2019
ന്യൂഡൽഹി : നരേന്ദ്ര മോദി സർക്കാരിലെ രണ്ടാമൻ അമിത് ഷാ തന്നെ. ആഭ്യന്തര മന്ത്രിയായ അമിത് ഷാ എട്ട് കാബിനറ്റ് കമ്മിറ്റികളിലും അംഗമാണ്. നിയമനകാര്യങ്ങൾക്കുള്ള കമ്മിറ്റിയിൽ പ്രധാനമന്ത്രിയും അമിത് ഷായും മാത്രമേയുള്ളു. മോദിക്ക് പിന്നാലെ സത്യപ്രതിജ്ഞ ചെയ്ത പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് രണ്ട് മന്ത്രിസഭ സമിതികളിൽ മാത്രമാണുള്ളത്. സർക്കാരിന്റെ നയപരിപാടികൾ നിശ്ചയിക്കുന്ന രാഷ്ട്രീയകാര്യ സമിതിയിൽ രാജ്നാഥ് സിംഗിനെ ഉൾപ്പെടുത്തിയിട്ടില്ലെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം.
ധനകാര്യമന്ത്രി നിർമല സീതാരാമൻ ഏഴ് കമ്മിറ്റികളിലുണ്ട്. വാണിജ്യ, റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ അഞ്ച് കമ്മിറ്റികളിലുണ്ട്. പ്രധാനമന്ത്രിയുടെ അഭാവത്തിൽ കാബിനറ്റിലും രാഷ്ട്രീയകാര്യ സമിതിയിലും അധ്യക്ഷത വഹിക്കുക മന്ത്രിസഭയിലെ രണ്ടാമനായിരിക്കും.
TAGS: Amit Shah | Modi Government | Narendra Modi |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന
ഹൈഡ്രജന്‍ ഇന്ധനത്തിലോടുന്ന ഇന്ത്യയിലെ ആദ്യ ഫെറി കൊച്ചിയില്‍ ഇന്ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
മൊബിലിറ്റിയുടെ ഭാവി സംരംഭങ്ങള്‍ പ്രധാനമന്ത്രിക്കു മുന്നില്‍ അവതരിപ്പിച്ച് ടിവിഎസ് മോട്ടോര്‍ കമ്പനി
ബംഗലൂരു മെട്രോ രണ്ടാം ഘട്ട പാത തുറന്നു
നോര്‍ക്ക മാതൃകയില്‍ പ്രവാസി ക്ഷേമത്തിന് എല്ലാ സംസ്ഥാനങ്ങളിലും വകുപ്പ് വേണമെന്ന് യൂസഫലി