മണപ്പുറം ഫിനാന്‍സില്‍ 350 ലക്ഷം ഡോളര്‍ നിക്ഷേപവുമായി ഐ.എഫ്.സി ബാങ്ക്

Posted on: May 29, 2019

കൊച്ചി: മണപ്പുറം ഫിനാന്‍സില്‍ 350 ലക്ഷം ഡോളര്‍ നിക്ഷേപവുമായി ലോക ബാങ്ക് ഗ്രൂപ്പ് അംഗമായ ഐ.എഫ്.സി ബാങ്ക്. താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്കും ചെറുകിട സ്ഥാപനങ്ങള്‍ക്കും സ്വര്‍ണ്ണ വായ്പ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപം. ഇന്ത്യയിലെ ബാങ്കിങ്ങ് ഇതര ധനകാര്യ സ്ഥാപനത്തില്‍ ഐ.എഫ്.സി ആദ്യമായാണ് നിക്ഷേപം നടത്തുന്നത്. സാമ്പത്തിക ഭദ്രത മെച്ചപ്പെടുത്തി രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ വളര്‍ച്ചയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

ഉപഭോക്താക്കളെ ആദ്യമായി ഔപചാരിക സമ്പദ്വ്യവസ്ഥയിലേക്ക് കൊണ്ടുവരുന്ന സ്വര്‍ണ്ണ പണയ വായ്പ നല്‍കുന്ന ബാങ്കിങ്ങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്ള അംഗീകാരമാണ് മൂന്ന് വര്‍ഷത്തെയ്ക്ക് ലഭിച്ച ഈ വായ്പ. അനര്‍ഹ വിഭാഗങ്ങളായ കര്‍ഷകര്‍, ഗ്രാമീണര്‍, ചെറുകിട സ്ഥാപനങ്ങള്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് ദീര്‍ഘകാല ധനസഹായം നല്കുന്നതിന്റെ ഭാഗമാണ് ഈ നിക്ഷേപം. ബാങ്കിങ്ങ് മേഖല പോലെ സ്വര്‍ണ്ണ പണയ വായ്പാ മേഖലയിലും സര്‍ക്കാര്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തി, ചട്ടങ്ങള്‍ രൂപീകരിച്ച് നിയമാനുസൃതമാക്കിയ സാഹചര്യത്തിലാണ് സ്വര്‍ണ്ണ വായപ മേഖലയില്‍ ഐ.എഫ്.സി ആദ്യ നിക്ഷേപം നടത്തുന്നത്.