നരേന്ദ്ര മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച

Posted on: May 27, 2019

ന്യൂഡല്‍ഹി : നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭ വ്യാഴാഴ്ച അധികാരമേല്‍ക്കും. രാത്രി ഏഴിനു രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ മോദിയെ പ്രധാനമന്ത്രിയായി ശനിയാഴ്ച രാഷ്ട്രപതി നിയമിച്ചിരുന്നു. രാജ്യത്തെ ഇരുപത്തിരണ്ടാം മന്ത്രിസഭയാണ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്നത്. അമിത് ഷാ മന്ത്രിസഭയില്‍ രണ്ടാമനാകുമെന്നാണ് സൂചന.

സത്യപ്രതിജ്ഞാ ചടങ്ങില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ്  ട്രംപ് അടക്കമുള്ള നേതാക്കളെ ക്ഷണിക്കുമെന്ന് സൂചനയുണ്ടെങ്കിലും സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പങ്കെടുക്കുമെന്ന് ശ്രീലങ്ക അറിയിച്ചിട്ടുണ്ട്

TAGS: BJP | Narendra Modi | NDA |