കേരളത്തിന് യു എ ഇയുടെ 700 കോടി സഹായം

Posted on: August 21, 2018

ദുബായ് : കേരളത്തിന് യുഎഇ 700 കോടിയുടെ സഹായം നല്‍കുമെന്ന് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനകളുടെ സുപ്രീം കമാന്‍ഡറുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രധാനമന്ത്രിയെ അറിയിച്ചു. ഇക്കാര്യം പെരുന്നാള്‍ ആശംസകള്‍ അറിയിക്കാന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച പ്രമുഖ വ്യവസായി എം.എ യുസഫലിയെ അറിയിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

എമിറൈറ്റ്‌സ് റെഡ്ക്രസന്റിന്റെ നേതൃത്വത്തില്‍ കേരളത്തെ സഹായിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിര്‍ദ്ദേശിച്ചിരുന്നു.

ഈദ് അല്‍ അദ്ഹയുടെ മുന്നോടിയായി കേരളത്തിലെ സഹോദരങ്ങളെ സഹായിക്കാന്‍ യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആഹ്വാനം ചെയ്തിരുന്നു.

കേരളത്തിന് സഹായം പ്രഖ്യാപിച്ച യു എ ഇ ഭരണാധികാരികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ കൃതജ്ഞത അറിയിച്ചു.