ഇന്ത്യൻ വിമാനക്കമ്പനികൾ ആയിരത്തോളം വിമാനങ്ങൾ വാങ്ങുന്നു

Posted on: January 27, 2018

മുംബൈ : ഇന്ത്യൻ വിമാനക്കമ്പനികൾ ആയിരത്തോളം വിമാനങ്ങൾ വാങ്ങാനൊരുങ്ങുന്നു. ഇൻഡിഗോ മാത്രം വാങ്ങുന്നത് 448 വിമാനങ്ങളാണ്. ഇവയിൽ 399 എണ്ണം എയർബസ് എ 320 വിമാനങ്ങളും 49 എടിആർ വിമാനങ്ങളുമാണ്. സ്‌പൈസ്‌ജെറ്റ് 107 ബോയിംഗ് ബി 737-800 വിമാനങ്ങളും 50 ബോംബാർഡിയർ ക്യു-400 വിമാനങ്ങളുമാണ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വാങ്ങുന്നത്.

ഗോ എയർ 119 എയർബസ് എ-320 വിമാനങ്ങളും എയർ ഏഷ്യ 60 ഉം വിസ്താര 5 വിമാനങ്ങളും വാങ്ങാനൊരുങ്ങുകയാണ്. എയർ ഇന്ത്യ 3 ബോയിംഗ് ബി 777-300 ഇആർ, 16 എയർബസ് എ 320 വിമാനങ്ങളും 2019 മാർച്ചിന് മുമ്പ് വാങ്ങും.