ആഭ്യന്തര വിമാനസർവീസുകളിൽ 21 ശതമാനം വർധന

Posted on: October 4, 2016

domestic-flights-big

ന്യൂഡൽഹി : ഒക്‌ടോബർ അവസാനം ആരംഭിക്കുന്ന വിന്റർ ഷെഡ്യൂളിൽ ആഭ്യന്തര വിമാനസർവീസുകൾ 21 ശതമാനം വർധിക്കും. പ്രതിവാര വിമാനസർവീസുകൾ കഴിഞ്ഞ വിന്റർ ഷെഡ്യൂളിലെ 12,744 ഫ്‌ളൈറ്റുകളിൽ നിന്ന് 16,600 ഫ്‌ളൈറ്റുകളായി വർധിക്കും.

രാജ്യത്തെ 76 വിമാനത്താവളങ്ങളിലേക്കാണ് ഇപ്പോൾ ആഭ്യന്തര വിമാനസർവീസുള്ളത്. ഒക്‌ടോബർ 30 മുതൽ 2017 മാർച്ച് 29 വരെയാണ് വിന്റർ ഷെഡ്യൂൾ പ്രാബല്യത്തിലുള്ളത്.