മംഗൾയാൻ പരീക്ഷണജ്വലനം വിജയകരം

Posted on: September 22, 2014

Mangalyan-CS

മംഗൾയാനിലെ ലാം എൻജിൻെ പരീക്ഷണ ജ്വലനം വിജയകരമെന്ന് ഐ എസ് ആർ ഒ. നാല് സെക്കൻഡ് നേരത്തേക്കാണ് ലാം എൻജിൻ പരീക്ഷണ ജ്വലനം നടത്തിയത്. ഇതോടെ ഇന്ത്യയുടെ ചൊവ്വാ പരീക്ഷണപേടകം നിർണായക കടമ്പ കടന്നു.

ബുധനാഴ്ച മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കും. അതിനു മുന്നോടിയായാണ് പരീക്ഷണജ്വലനം നടത്തിയത്. ജ്വലനത്തോടൊപ്പം സഞ്ചാരപഥത്തിൽ നേരിയ തിരുത്തൽ വരുത്തി. ചൊവ്വയുടെ 4,00 കിലോമീറ്റർ അകലെയായി പ്രദക്ഷിണം വയ്പ്പിക്കാനാണ് പഥക്രമീകരണം.

TAGS: LAM Engine | Mangalyan |