മംഗൾയാൻ വിജയകരം

Posted on: September 24, 2014

Mangalyan-CS

ചരിത്രം രചിച്ച് ഇന്ത്യയുടെ പ്രഥമ ചൊവ്വാ ദൗത്യം – മംഗൾയാൻ വിജയകരം. മംഗൾയാൻ ഇന്നു രാവിലെ മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. പേടകത്തിൽ നിന്നുള്ള സിഗ്നലുകൾ ലഭിച്ചു തുടങ്ങി. 22 കോടി കിലോമീറ്റർ അകലെയാണ് മംഗൾയാൻ പേടകം.

ഇതോടെ ചൊവ്വ ദൗത്യം വിജയിപ്പിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് എത്തി ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു. ഐഎസ്ആർഒ മേധാവി ഡോ. രാധാകൃഷ്ണനെ ആലിംഗനം ചെയ്ത് മോദി സന്തോഷം പങ്കുവച്ചു. ഐഎസ്ആർഒ യെ നാസയും അഭിനന്ദിച്ചു.

മംഗൾയാൻ  ദൗത്യത്തിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ രാഷ്ട്രപതി പ്രണാബ് കുമാർ മുഖർജി അഭിനന്ദിച്ചു.

2013 നവംബർ 5 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നുമാണ് മംഗൾയാൻ പ്രയാണമാരംഭിച്ചത്. പത്തുമാസവും 19 ദിവസവും യാത്ര ചെയ്താണ് മംഗൾയാൻ ചൊവ്വയിലെത്തിയിട്ടുള്ളത്.