സ്വർണ്ണം ഇറക്കുമതിയിൽ 67 ശതമാനം വർധന

Posted on: January 4, 2018

മുംബൈ : ഇന്ത്യയിലേക്കുള്ള സ്വർണ്ണം ഇറക്കുമതി 2017 ൽ 67 ശതമാനം വർധിച്ചതായി പ്രഷ്യസ് മെറ്റൽ കൺസൾട്ടൻസി സ്ഥാപനമായ ജിഎഫ്എംഎസ് വ്യക്തമാക്കി. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്വർണ്ണം വിൽക്കപ്പെടുന്നത് ഇന്ത്യയിലാണ്. ഇന്ത്യൻ ഡിമാൻഡ് ആഗോള സ്വർണ്ണവില മെച്ചപ്പെടാനിടയാക്കി. സ്വർണ്ണത്തിന്റെ സ്‌പോട്ട് വില 13 ശതമാനം വർധിച്ചു. 2010 ന് ശേഷമുള്ള മികച്ച വർധനയാണിത്.

കറൻസി പിൻവലിക്കൽ 2016 ലെ അവസാന ക്വാർട്ടറിൽ സ്വർണ്ണവ്യാപാരത്തെ തളർത്തി. എന്നാൽ മികച്ച മൺസൂണും വിപണിയിലെ ഡിമാൻഡും കണക്കിലെടുത്ത് സ്വർണ്ണവ്യാപാരികൾ സ്റ്റോക്ക് വർധിപ്പിക്കുന്നുണ്ടെന്നും ജിഎഫ്എംഎസ് ചൂണ്ടിക്കാട്ടി.