ടെക്‌നോസിറ്റിയിൽ ഒരു ലക്ഷം പേർക്ക് തൊഴിലവസരങ്ങൾ

Posted on: October 26, 2017

തിരുവനന്തപുരം : ടെക്‌നോപാർക്ക് നാലാംഘട്ട വികസനത്തിന്റെ ഭാഗമായ ടെക്‌നോസിറ്റി ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഫ്യൂച്ചറിസ്റ്റിക് ഐടി പാർക്കായി ടെക്‌നോസിറ്റി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഒരു കോടി ചതുരശ്രയടി വിസ്തീർണത്തിലുള്ള കെട്ടിടങ്ങളാണ് ടെക്‌നോസിറ്റിയിൽ നിർമ്മിക്കുന്നത്. ആദ്യഘട്ടത്തിൽ രണ്ട് ലക്ഷം ചതുരശ്രയടിയുടെ കെട്ടിടം 2019 ൽ പൂർത്തിയാകും.

ടെക്‌നോസിറ്റിയിൽ 300 ഏക്കറിലാണ് ഐടി, ഐടി അനുബന്ധ മേഖലയുടെ വികസനം നടപ്പാക്കുന്നത്. 100 ഏക്കർ നോളജ് സിറ്റി സ്ഥാപിക്കും. നോളജ് സിറ്റിയിൽ പുതുതലമുറ സ്റ്റാർട്ടപ്പ് കമ്പനികൾക്ക് സ്ഥലം അനുവദിക്കും. ടെക്‌നോസിറ്റിയുടെ ശിലാസ്ഥാപനം നാളെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിർവഹിക്കും.

TAGS: Technocity |