ഇൻഫോസിസ് ടെക്‌നോസിറ്റി വിടുന്നു

Posted on: May 29, 2015

Infosys-Thiruvananthapuram-

ബംഗലുരു : തിരുവനന്തപുരത്തെ ടെക്‌നോസിറ്റിയിൽ രണ്ടാമത്തെ കാമ്പസ് ആരംഭിക്കാനുള്ള ഉദ്യമത്തിൽ നിന്ന് ഇൻഫോസിസ് പിൻവാങ്ങിയേക്കും. ഇതു സംബന്ധിച്ച് ടെക്‌നോപാർക്ക് അധികൃതർ ഇൻഫോസിസ് കത്ത് നൽകിക്കഴിഞ്ഞു. ടെക്‌നോസിറ്റിയിൽ 49.84 ഏക്കർ സ്ഥലം ഇൻഫോസിസിന് അനുവദിച്ചിരുന്നു. 2012 ൽ ടെക്‌നോപാർക്കും ഇൻഫോസിസും തമ്മിൽ ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചിരുന്നു. ടെക്‌നോപാർക്കിന്റെ നാലാംഘട്ട വികസനപദ്ധതിയുടെ ഭാഗമാണ് ടെക്‌നോസിറ്റി.

ഇൻഫോസിസിന്റെ ആദ്യ കാമ്പസിൽ പോലും വാട്ടർ കണക്ഷൻ ലഭ്യമാകാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ഇൻഫോസിസ് വൃത്തങ്ങൾ പറഞ്ഞു. രണ്ടാമത്തെ കാമ്പസ് നിർമ്മിക്കുന്ന സ്ഥലത്തേക്ക് വീതി കുറഞ്ഞ റോഡുകളാണുള്ളത്. ജീവനക്കാരെ പ്രതിസന്ധിയിലാക്കുന്ന ഒരു നടപടിക്കും ഇല്ലെന്നാണ് ഇൻഫോസിസിന്റെ നിലപാട്. എന്നാൽ ബിൽഡിംഗ് പ്ലാനോ പദ്ധതി വൈകുന്നതിന്റെ വിശദീകരണമോ ലഭിച്ചിട്ടില്ലെന്ന് ടെക്‌നോപാർക്ക് അധികൃതർ വ്യക്തമാക്കി.