പ്രധാൻ മന്ത്രി മുദ്ര യോജന 5.5 കോടി തൊഴിലവസരങ്ങൾ സൃഷ്ടിച്ചു

Posted on: September 9, 2017

ന്യൂഡൽഹി : പ്രധാൻ മന്ത്രി മുദ്ര യോജന രാജ്യത്ത് 5.5 കോടി തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി റിപ്പോർട്ട്. കർണാടക, തമിഴ്‌നാട്, മഹാരാഷ് ട്ര തുടങ്ങി വ്യവസായികമായി വികസിച്ച സംസ്ഥാനങ്ങളാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 ഓഗസ്റ്റ് 8 ന് ആണ് മുദ്ര യോജന പ്രഖ്യാപിച്ചത്. രാജ്യത്ത് ചെറുകിട വ്യവസായങ്ങൾ ആരംഭിക്കാൻ 8 കോടി പേർക്ക് ഇതേ വരെ 3.42 ലക്ഷം കോടി രൂപ വിതരണം ചെയ്തുകഴിഞ്ഞു.

കാർഷികേതര സംരംഭങ്ങൾ തുടങ്ങാൻ ഒരു വ്യക്തിക്ക് 10 ലക്ഷം രൂപ വരെ മുദ്ര യോജനയിലൂടെ ലഭിക്കും. എന്നാൽ ഡയറി ഫാം, കോഴിവളർത്തൽ, തേനീച്ച വളർത്തൽ തുടങ്ങിയ സംരംഭങ്ങളെയും മുദ്ര യോജനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.