ഐഡിബിഐ ബാങ്കും മുദ്രയും റീഫിനാൻസ് കരാറിൽ

Posted on: July 8, 2015

IDBI-Bank---Mudra-Bank-mou-

കൊച്ചി : ഐഡിബിഐ ബാങ്കും മൈക്രോ യൂണിറ്റ്‌സ് ഡെവലപ്‌മെന്റ് ആൻഡ് റീഫിനാൻസ് ഏജൻസി ( മുദ്ര) ലിമിറ്റഡും ജനറൽ റീഫിനാൻസ് കരാറിൽ ഒപ്പുവച്ചു. ഐഡിബിഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ്. കെ. വി. ശ്രീനിവാസനും മുദ്ര ലിമിറ്റഡ് സിഇഒ ജിജി മാമ്മനുമാണ് കരാറിൽ ഒപ്പു വച്ചത്.

ഐഡിബിഐ ബാങ്ക് സിജിഎം ലളിത ശർമ ചടങ്ങിൽ സന്നിഹിതയായിരുന്നു.
ഇതനുസരിച്ച് ബാങ്ക് ലഘു സംരഭങ്ങൾക്കു പ്രധാനമന്ത്രി മുദ്ര യോജന ( പിഎംഎംവൈ) പദ്ധതിപ്രകാരം പത്തു ലക്ഷം രൂപ വരെ ഏറ്റവും മത്സരക്ഷമമായ പലിശ നിരക്കിൽ വായ്പ നല്കും. ഐഡിബിഐ ബാങ്കു നല്കിയ ഈ വായ്പ മുദ്ര റീഫിനാൻസ് ചെയ്യും. ഐഡിബിഐയുടെ ശാഖകൾ വഴി രാജ്യമൊട്ടാകെ ഈ പദ്ധതി നടപ്പാക്കും.