ഒബാമ – മോദി കൂടിക്കാഴ്ച 29, 30 തീയതികളിൽ

Posted on: September 10, 2014

Obama-Modi-big

അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സെപ്റ്റംബർ 29,30 തീയതികളിൽ വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. ഇന്ത്യ- യുഎസ് ബന്ധത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു ദിവസമാക്കിയതെന്ന് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.

ഗുജറാത്ത് കലാപത്തെ തുടർന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് 2005 ൽ നരേന്ദ്രമോദിക്കു വിസ നിഷേധിച്ചിരുന്നു. തെരഞ്ഞെടുപ്പു വിജയത്തെ തുടർന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വിസ വിലക്ക് നീക്കുകയും പ്രസിഡന്റ് ഒബാമ മോദിയെ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നു.